Shah Rukh Khan | ഷാരൂഖ് ഇക്ക നിങ്ങള്‍ക്ക് എങ്ങനെയാണ് 'ജവാന്‍' കിട്ടിയത്? കത്തുമായി പുതുമുഖ സംവിധായകന്‍

Last Updated:

ഷാരുഖ് ഖാനും ആറ്റ്‌ലിക്കും തുറന്ന കത്തുമായി 'കൊറോണ ധവാന്‍' സിനിമയുടെ സംവിധായകന്‍

സി.സി.
സി.സി.
ഷാരുഖ് ഖാനും (Shah Rukh Khan) ആറ്റ്‌ലിക്കും കത്തുമായി ‘കൊറോണ ധവാന്‍’ (Corona Dhavan) സിനിമയുടെ സംവിധായകന്‍ സി.സി. ഇവരുടെ പുതിയ ചിത്രമായ ജവാനിന് ആ പേര് എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡിനെ പേടിക്കാതെ കിട്ടിയതെന്ന് ചോദിച്ച് കൊണ്ടാണ് കത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ സിനിമയുടെ പേര് കൊറോണ ജവാന്‍ എന്നായിരുന്നെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ‘കൊറോണ ധവാന്‍’ എന്നാക്കി മാറ്റിയെന്നും കത്തില്‍ പറയുന്നു.
നവാഗതനായ സി.സി. സംവിധാനം ചെയ്തിരിക്കുന്ന ‘കൊറോണ ധവാന്‍’ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ആഗസ്റ്റ്‌ 4ന് ചിത്രം തിയെറ്ററുകളിലെത്തും.
advertisement
ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി.കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.
advertisement
കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി.എസ്., ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി. തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ.ടി., വാസുദേവന്‍ വി.യു., അസിസ്റ്റന്‍റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ, പബ്ലിസിറ്റി – യെല്ലോ ടൂത്ത്, പി.ആര്‍.ഒ. – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ്. രാജൻ.
advertisement
Summary: CC, director of the movie Corona Dhavan, writes an open letter to Shah Rukh Khan expressing his wonder in the Atlee movie managing to secure the name Jawan without any hassle. Corona Dhavan was earlier named Corona Javan and the name changed due to issues related to naming
മലയാളം വാർത്തകൾ/ വാർത്ത/Film/
Shah Rukh Khan | ഷാരൂഖ് ഇക്ക നിങ്ങള്‍ക്ക് എങ്ങനെയാണ് 'ജവാന്‍' കിട്ടിയത്? കത്തുമായി പുതുമുഖ സംവിധായകന്‍
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement