Valatty | മികച്ച റിപ്പോർട്ടുമായി അപരിചിതരുടെ ഫോൺകോളുകൾ; ഇൻസ്റ്റഗ്രാം വീഡിയോയിൽ വികാരാധീനനായി സംവിധായകൻ
- Published by:user_57
- news18-malayalam
Last Updated:
കുട്ടികൾ ഉൾപ്പെടുന്ന കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകൻ
വിദേശ ഭാഷകളിലോ നമ്മുടെ രാജ്യത്തെ തന്നെ അന്യഭാഷകളിലോ കണ്ടു പരിചയിച്ച ഒരു സങ്കേതം മലയാള സിനിമയിലേക്ക് കൊണ്ടുവന്ന ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മൃഗങ്ങൾ മാത്രം കേന്ദ്രകഥാപാത്രങ്ങളായ പടത്തിൽ സൗബിൻ ഷാഹിർ, റോഷൻ, നസ്ലൻ, ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങിയവർ ശബ്ദതാരങ്ങളായി.
കുട്ടികൾ ഉൾപ്പെടുന്ന കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകൻ. കഴിഞ്ഞ ദിവസം രാത്രി വൈകി നൽകിയ ഇൻസ്റ്റഗ്രാം വീഡിയോയിൽ അദ്ദേഹം വികാരാധീനനായി.
കഴിഞ്ഞ നാല് വർഷത്തോളം തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചാണ് ദേവൻ ഇങ്ങനെയൊരു ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോൾ അപരിചിതർ വരെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുവെന്ന് ദേവൻ. അത് പറയുമ്പോഴും ആനന്ദക്കണ്ണീർ അടക്കാൻ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്. നന്നായി ഉറങ്ങിയിട്ട് തന്നെ ഏറെയായി എന്ന് വീഡിയോയിലെ അദ്ദേഹത്തിന്റെ ഭാവം കണ്ടാൽ മനസിലാക്കാം. പലരും സംവിധായകനോട് വിശ്രമം എടുക്കാൻ കമന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ ചുവടെ കാണാം.
advertisement
advertisement
പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിൻ്റെ അവതരണം. മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. വലിയ സാഹസം തന്നെയായിരുന്നു ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ.
രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന്. 75 ദിവസത്തെ ചിത്രീകരണവും ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ കാതലായ വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ നർമത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
advertisement
Summary: Devan, director of the movie Valatty, turned emotional in an Instagram video after his maiden movie Valatty gained so much of people’s acceptance within a short span
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 25, 2023 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Valatty | മികച്ച റിപ്പോർട്ടുമായി അപരിചിതരുടെ ഫോൺകോളുകൾ; ഇൻസ്റ്റഗ്രാം വീഡിയോയിൽ വികാരാധീനനായി സംവിധായകൻ