ഓറഞ്ച് മരങ്ങളുടെ വീടുമായി ഡോ. ബിജു
Last Updated:
Dr Biju next movie titled Orangemarangalude Veedu | വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന സിനിമ
വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന സിനിമ, ഓറഞ്ച് മരങ്ങളുടെ വീട്, പ്രഖ്യാപിച്ചു. നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ഈ റോഡ് മൂവി ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
സിറാജ് ഷാ, വിജയശ്രീ പി., ബിജുകുമാർ, ഉഷാദേവി ബി.എസ്. എന്നിവർ ചേർന്നാണ് നിർമ്മാണം. സിയാദ് സിറാജുദിൻ, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് സഹ നിർമ്മാണം. ക്യാമറ യദു കൃഷ്ണൻ. എഡിറ്റ്: ഡേവിസ് മാനുവൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2019 10:23 AM IST