നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ethire movie | മലയാള ചിത്രം 'എതിരെ' ചിത്രീകരണം ആരംഭിച്ചു

  Ethire movie | മലയാള ചിത്രം 'എതിരെ' ചിത്രീകരണം ആരംഭിച്ചു

  Ethire movie starts rolling in Thodupuzha | ഒരിടവേളക്കു ശേഷം റഹ്മാൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്

  എതിരെ

  എതിരെ

  • Share this:
   തമിഴ് സിനിമയിലെ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗപ്രവേശം ചെയ്യുന്ന 'എതിരെ' (Ethire movie) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 24ന് തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴക്കടുത്ത് ചന്ദ്രപ്പള്ളിൽ കോട്ടക്കവല ദേവീക്ഷേത്രത്തിൽ വച്ചുനടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.

   ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടി ശാന്തികൃഷ്ണ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. തുടർന്ന് ജോബി, വിജയ് നെല്ലീസ് എന്നിവർ ഈ ചടങ്ങ് പൂർത്തിയാക്കി. നിർമ്മാതാവ് രമേഷ് പിള്ള സ്വിച്ചോൺ കർമ്മവും മണിയൻ പിള്ള രാജു ഫസ്റ്റ് ക്ലാപ്പും നൽകി.

   സംവിധായകൻ സന്ധ്യമോഹൻ, തിരക്കഥാകൃത്ത്, നിഷാദ് കോയ, നടൻ ജയകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

   നാട്ടിലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനിടയിൽ അരങ്ങേറുന്ന ഒരു ദുരന്തവും ചിത്രത്തെ ഉദ്യേഗജനകമാക്കുന്നു.

   ഒരിടവേളക്കു ശേഷം റഹ്മാൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഗോകുൽ സുരേഷ് ഗോപി, നമിതാ പ്രമോദ്, വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണ, കലാഭവൻ ഷാജോൺ, ഡോ. റോണി, ഇന്ദ്രൻസ്, കോട്ടയം രമേഷ്, ദേവി അജിത്ത്, രതിഷ്കൃഷ്ണാ, അംബികാ മോഹൻ തമ്പിക്കുട്ടി കുര്യൻ, മച്ചാൻ സലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   അമൽജോബി - അമൽദേവ് എന്നിവരുടെ കഥക്ക് സേതു തിരക്കഥ രചിച്ചിരിക്കുന്നു.   കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, കോസ്റ്റും - ഡിസൈൻ- അക്ഷയ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി, അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽദേവ്, പ്രൊജക്റ്റ് ഡിസൈനർ - വിജയ് നെല്ലീസ്, പ്രൊഡക്ഷൻ മാനേജർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ - പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ, പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - ഷിജിൻ രാജ്.

   ഓർഡിനറി, മധുര നാരങ്ങാ തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു, പോളിടെക്നിക്ക് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച നിഷാദ് കോയ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്കു കടന്നു വരുന്നു ചിത്രത്തിൻ്റെ കഥാഗതിയിൽ നിർണ്ണായകമായ വഴിത്തിരിവുകൾക്കും നിമിത്തമാകുന്നത് നിഷാദ് കോയ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ്.

   Summary: Abhishek Films, a Tamil film production house, has started shooting for its debut Malayalam film 'Ethire' on December 24 in Thodupuzha. The film kicked off with a pooja ceremony at the Kottakkavala Devi Temple at Chandrapalli near Thodupuzha. The film also marks the return of actor Rahman playing a major role
   Published by:user_57
   First published: