Fahadh Faasil | 'മാമന്നനിലെ' രത്നവേലുവിനെ കവർ ഫോട്ടോയാക്കി ഫഹദ് ഫാസിൽ; ചിത്രങ്ങളിൽ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ

Last Updated:

ജൂലൈ 27 ന് നെറ്റ്ഫ്ലിക്സിൽ 'മാമന്നൻ' പ്രീമിയർ ചെയ്തത് മുതൽ, ഫഹദ് ഫാസിൽ ട്വിറ്ററിൽ ട്രെൻഡിംഗാണ്

മാമന്നൻ
മാമന്നൻ
സംവിധായകൻ മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ ഫഹദ് ഫാസിലിന് മികച്ച പ്രതികരണം ലഭിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവർ ചിത്രം ഫഹദ് ‘മാമന്നൻ’ കൊളാഷായി മാറ്റി. ‘രത്‌നവേലു എന്ന അഴിമതിക്കാരനും ജാതിവെറിയനുമായ രാഷ്ട്രീയക്കാരനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. ക്രൂരനായ ഈ കഥാപാത്രം ഇന്റർനെറ്റിൽ മാഷപ്പ് വീഡിയോകളും മീമുകളും കൊണ്ട് ആഘോഷിക്കപ്പെടുന്നു.
ജൂലൈ 27 ന് നെറ്റ്ഫ്ലിക്സിൽ ‘മാമന്നൻ’ പ്രീമിയർ ചെയ്തത് മുതൽ, ഫഹദ് ഫാസിൽ ട്വിറ്ററിൽ ട്രെൻഡിംഗാണ്. പലരെയും ഞെട്ടിച്ച അസാധാരണ പ്രകടനത്തെ പലരും അഭിനന്ദിച്ചു. എന്നിരുന്നാലും ഈ കഥാപാത്രം ഇപ്പോൾ ഇന്റർനെറ്റിൽ മഹത്വവത്കരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു നല്ല കാര്യമാണോ എന്ന് ചോദിച്ചാൽ അല്ലെന്നേ പറയാനും സാധിക്കൂ.
advertisement
മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ‘മാമന്നൻ’ ഒരു സാമൂഹ്യ-രാഷ്ട്രീയ ചിത്രമാണ്. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. ജൂൺ 29നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
advertisement
അടിച്ചമർത്തലിനും ജാതീയതയ്ക്കുമെതിരെ സംസാരിച്ചതിന് ‘മാമന്നൻ’ പ്രശംസിക്കപ്പെട്ടപ്പോൾ, അത് തുല്യതയ്ക്ക് വേണ്ടിയും വാദിച്ചു. വാസ്തവത്തിൽ, ഈ വിഷയങ്ങളാണ് എപ്പോഴും മാരി സെൽവരാജിന്റെ സിനിമകളുടെ കാതൽ.
advertisement
Summary: As the role in Maamannan movie is receiving praises for his exemplary character delivery, actor Fahadh Faasil changes his profile picture with that of the character
മലയാളം വാർത്തകൾ/ വാർത്ത/Film/
Fahadh Faasil | 'മാമന്നനിലെ' രത്നവേലുവിനെ കവർ ഫോട്ടോയാക്കി ഫഹദ് ഫാസിൽ; ചിത്രങ്ങളിൽ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement