ഇന്റർഫേസ് /വാർത്ത /Film / സാന്ദ്ര തോമസും വിത്സൻ തോമസും നിർമ്മിക്കുന്ന ചിത്രം 'നല്ല നിലാവുള്ള രാത്രി'; ഫസ്റ്റ് ലുക്ക്

സാന്ദ്ര തോമസും വിത്സൻ തോമസും നിർമ്മിക്കുന്ന ചിത്രം 'നല്ല നിലാവുള്ള രാത്രി'; ഫസ്റ്റ് ലുക്ക്

നല്ല നിലാവുള്ള രാത്രി

നല്ല നിലാവുള്ള രാത്രി

സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമയാണിത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി ‘ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്.

എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് – ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് – രാജശേഖരൻ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, ആർട്ട് – ത്യാഗു തവനൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ, ചീഫ് അസ്സോസിയേറ്റ് – ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ. ചിത്രം അടുത്തമാസം തീയറ്ററുകളിൽ എത്തും.

First published:

Tags: Malayalam cinema 2023, Sandra Thomas