DNA movie | ഹണി റോസും ഗൗരി നന്ദയും നായികമാരാകും; ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എക്ക് കൊച്ചിയിൽ തുടക്കം

Last Updated:

പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന സിനിമയാണ്

DNA
DNA
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ ഖാദർ നിർമ്മിക്കുന്നു.
അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ.വി. അബ്ദുൾ നാസറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബാബു ആന്റണി ഫസ്റ്റ് ക്ലാപ്പും നൽകി.
ബാബു ആന്റണി, എ.കെ. സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ, പത്മരാജ് രതീഷ്, രാജാ സാഹിബ് എന്നിവർ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു. ടി.എസ്. സുരേഷ് ബാബു നന്ദി പ്രകാശനം നടത്തി.
Also read: ‘കാന്താരാ’യുടെ വന്‍ വിജയത്തിന് പിന്നാലെ ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിലേക്ക് ? പ്രതികരിച്ച് താരം
പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ക്കർ സൗദാനാണ് നായകനായി എത്തുന്നത്. ഹണി റോസ്, ഗൗരി നന്ദ, എന്നിവരാണു നായികാ നിരയിലുള്ളത്.
advertisement
അജു വർഗീസ്, ജോണി ആന്റെണി ഇന്ദ്രൻസ്, പന്മരാജ് രതീഷ്, സെന്തിൽ രാജ്, കുഞ്ചൻ , ഇടവേള ബാബു, സുധീർ, രാജാ സാഹിബ്ബ്,പൊൻവണ്ണൻ, അമീർ നിയാസ്, അംബിക, ലഷ്മി മേനോൻ, എന്നിവർക്കൊപ്പം ബാബു ആന്റെണിയും സുപ്രധാനമായ വേഷത്തിലെത്തുന്നു. എ.കെ. സന്തോഷിന്റേതാണു തിരക്കഥ.
ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – ഡോൺ മാക്സ്, കലാസംവിധാനം – ശ്യാം കാർത്തികേയൻ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്‌റ്റ്യും ഡിസൈൻ – നാഗ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്, പി.ആർ.ഒ. – വാഴൂർ ജോസ്. കൊച്ചിയിലും ചെന്നൈയിലുമായി ചിത്രീകരണം പൂർത്തിയാകും.
മലയാളം വാർത്തകൾ/ വാർത്ത/Film/
DNA movie | ഹണി റോസും ഗൗരി നന്ദയും നായികമാരാകും; ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എക്ക് കൊച്ചിയിൽ തുടക്കം
Next Article
advertisement
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
  • പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ പൂളക്കുണ്ട് വാർഡിൽ ബിജെപിക്ക് ഒരു വോട്ടും ലഭിക്കാതെ പൂജ്യം ആയി

  • മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് ഫാസി 710 വോട്ടോടെ വിജയിച്ചു, സിപിഎം സ്ഥാനാർഥിക്ക് 518 വോട്ട്

  • ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയും, സിപിഎം ഒന്നാം കക്ഷിയാണ്

View All
advertisement