സൂത്രക്കാരൻ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

Last Updated:

ഗോകുൽ സുരേഷ്, നിരഞ്ജ്, വർഷ ബൊല്ലമ്മ തുടങ്ങിയവർ അണിനിരക്കുന്ന സൂത്രക്കാരൻ ഉടൻ തിയേറ്ററിൽ എത്തുന്നു

കൗതുകവും പ്രണയവും ഇടകലർന്ന സസ്പെൻസ് ത്രില്ലർ, സൂത്രക്കാരൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോകുൽ സുരേഷ്, നിരഞ്ജ്, വർഷ ബൊല്ലമ്മ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തുന്നു. സ്മൃതി സിനിമാസിൻ്റെ ബാനറിൽ ടോമി കെ. വർഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ രാജ് ആണ്. മഠത്തിൽ അരവിന്ദൻ എന്ന കഥാപാത്രമായി ഗോകുൽ എത്തും. പനമ്പിൽ ശ്രീജിത്ത് പ്രഭാകറായി നിരഞ്ജ് വരുമ്പോൾ അശ്വതി ബാലചന്ദ്രനായി വർഷ വേഷമിടുന്നു. ഇവരെക്കൂടാതെ ലാലു അലക്സ്, വിജയരാഘവൻ, ഗ്രിഗറി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
മോഹൻലാൽ ചിത്രം ഡ്രാമയിലെ ഒരു മുഖ്യ വേഷം നിരഞ്ജ് കൈകാര്യം ചെയ്തിരുന്നു. കൂടാതെ സകലകലാശാലയെന്ന ക്യാമ്പസ് ചിത്രത്തിലും നായക വേഷം ഉണ്ടായിരുന്നു. സായാഹ്‌ന വാർത്തകളാണ് ഗോകുൽ സുരേഷിന്റെ മറ്റൊരു ചിത്രം. കൂടാതെ ഉൾട്ട, ഇളയരാജ എന്നെ ചിത്രങ്ങളും ഈ വർഷം തിയേറ്ററിലെത്തും. ഇത് കഴിഞ്ഞു വരുന്ന പ്രമുഖ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. പ്രണവ് മോഹൻലാലും ഗോകുലും ഒന്നിച്ചെത്തുന്നെവെന്നതാണ് പ്രത്യേകത.
advertisement
ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി എന്ന നായക കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ, ശേഖരൻകുട്ടിയെന്ന പ്രധാന കഥാപാത്രത്തെ സുരേഷ് ഗോപിയാണ് അവതരിപ്പിച്ചത്. അരുൺ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകൻ.
മലയാളം വാർത്തകൾ/ വാർത്ത/Film/
സൂത്രക്കാരൻ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement