E Valayam | കാലത്തിന്റെ അനിവാര്യമായ ചോദ്യങ്ങളുമായി 'e വലയം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

'e വലയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

E വലയം
E വലയം
രഞ്ജി പണിക്കര്‍ (Renji Panicker), നന്ദു (Nandu), മുത്തുമണി (Muthumani), ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e വലയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജി.ഡി.എസ്.എന്‍. (GDSN) എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'e വലയം' എന്ന ചിത്രത്തിൽ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍, വിനോദ് തോമസ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്.
advertisement
വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാനചിത്രീകരണ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു.
മധു ബാലകൃഷ്ണന്‍, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍. എഡിറ്റർ- ശശികുമാര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകടര്‍- ജയരാജ് അമ്പാടി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം-ലിബിന്‍ മോഹനൻ, കലാസംവിധാനം- വിനോദ് ജോര്‍ജ്ജ്, പരസ്യകല- ഷോബോക്‌സ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Also read: രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കിയിൽ' കജോൾ നായിക
നടിയും സംവിധായികയുമായ രേവതിയുടെ (Revathy) വരാനിരിക്കുന്ന ചിത്രം 'സലാം വെങ്കി'യുടെ (Salaam Venky) ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച് നടി കജോൾ (Kajol). ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് കജോൾ പോസ്റ്റ് പങ്കുവെച്ചു: “ഇന്ന് നമ്മൾ പറയേണ്ട ഒരു കഥയുടെയും സഞ്ചരിക്കേണ്ട പാതയുടെയും ആഘോഷിക്കേണ്ട ജീവിതത്തിന്റെയും യാത്ര ആരംഭിക്കുന്നു. #SalaamVenky യുടെ ഈ അവിശ്വസനീയമായ യഥാർത്ഥ കഥ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിയുന്നില്ല," കജോൾ ക്യാപ്‌ഷനിൽ പറഞ്ഞു.
advertisement
ഏറ്റവും വിഷമകരമായ സാഹചര്യങ്ങളോട് പോരാടുന്ന അമ്മയുടെ കഥയാണ് ‘സലാം വെങ്കി’ പറയുന്നത്. ഈ കഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
‘ദി ലാസ്റ്റ് ഹുറ’ എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇതേക്കുറിച്ച് രേവതി മുമ്പ് ഒരു പ്രസ്താവനയിൽ പങ്കുവെച്ചിരുന്നു. 'ദി ലാസ്റ്റ് ഹുറ'യിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് ചേർന്നതാണ്. ഇത് റിലേറ്റബിൾ മാത്രമല്ല, പ്രചോദനം കൂടിയാണ്. ഞാനും സുരാജും ശ്രദ്ധയും ഈ സിനിമയുടെ ചർച്ചകൾ നടത്തുമ്പോൾ കജോൾ ആയിരുന്നു ഞങ്ങളുടെ മനസ്സിൽ കടന്നുവന്ന ആദ്യത്തെ മുഖം. മൃദുലവും എന്നാൽ ഊർജ്ജസ്വലവുമായ ആ കണ്ണുകളും. മനോഹരമായ പുഞ്ചിരിയും എന്തും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയും. ഈ സഹകരണത്തിനും കജോളിനൊപ്പം ഈ ഹൃദ്യമായ കഥയ്‌ക്കായി പ്രവർത്തിക്കാനും ഞാൻ വളരെ ആവേശത്തിലാണ്."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
E Valayam | കാലത്തിന്റെ അനിവാര്യമായ ചോദ്യങ്ങളുമായി 'e വലയം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next Article
advertisement
Love Horoscope Jan 4 | ബന്ധങ്ങൾ ആഴത്തിലാക്കാൻ അവസരം ലഭിക്കും; തുറന്ന് ആശയവിനിയമം നടത്തുക: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 4 | ബന്ധങ്ങൾ ആഴത്തിലാക്കാൻ അവസരം ലഭിക്കും; തുറന്ന് ആശയവിനിയമം നടത്തുക: ഇന്നത്തെ പ്രണയഫലം
  • ബന്ധം ആഴത്തിലാക്കാനും ഹൃദയംഗമമായ അവസരമുണ്ട്

  • തുറന്ന ആശയവിനിമയവും ക്ഷമയും പ്രധാനമാണ്

  • ബന്ധങ്ങൾ തുടങ്ങാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ദിവസം അനുകൂലമാണ്

View All
advertisement