HBD Vijay | അടിച്ചു കലക്കിയുള്ള വരവാണല്ലോ; വിജയ്‌യുടെ പിറന്നാളിന് 'ലിയോ' ഫസ്റ്റ് ലുക്ക് പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്
ലോകമെമ്പാടുമുള്ള ദളപതി വിജയ് (Thalapathy Vijay) ഫാൻസിന് വിജയ്‌യുടെ 49-ാമത് ജന്മനാൾ ആഘോഷത്തിനു തിരിതെളിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ലിയോ ടീമും. ഒരു ചുറ്റിക ആഞ്ഞു വീശുന്ന ലുക്കിലാണ് വിജയ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്.
വിജയ് ആലപിച്ച ‘ഞാൻ റെഡിയാ’ എന്ന ലിയോയിലെ ആദ്യ ഗാനമാണ് മറ്റൊരു ആകർഷണം. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ടീം ലിയോ.
ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ അടുത്ത ചിത്രമാണോ ലിയോ എന്നറിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൂർണ്ണമായി നിരീക്ഷിക്കുകയാണ് ആരാധകർ. ലോകേഷ് സൃഷ്‌ടിച്ച സ്വദേശീയ പ്രപഞ്ചം കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നമാണ്. സൂപ്പർ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേർക്കൽ എന്നതിനെക്കുറിച്ചുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്. ദളപതി വിജയുടെ ജന്മദിനത്തിൽ ലിയോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങും; ഇത് LCU- യുടെ ഭാഗമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
advertisement
You hear me now 💣
Leo Leo Leo Leo Leo Leo First Look 💥#LeoFirstLook 🔥#Thalapathy @actorvijay sir @Dir_Lokesh @anirudhofficial @Jagadishbliss @trishtrashers @duttsanjay @akarjunofficial @immasterdinesh @SonyMusicSouth #LEO#HBDThalapathyVIJAY pic.twitter.com/njGSsNSQ8I
— Seven Screen Studio (@7screenstudio) June 21, 2023
advertisement
ദളപതി വിജയുടെ 67-ാമത് ചിത്രമാണ് ലിയോ. ദളപതിയ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ ഒരു ഷുവർഷോട്ട് എന്റർടെയ്‌നർ പ്രേക്ഷകരെകാത്തിരിക്കുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ദളപതി 67. ഡി.ഒ.പി. : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. പി ആർ ഒ : പ്രതീഷ് ശേഖർ.
advertisement
Summary: A sledgehammer wielding Thalapathy Vijay greets fans and viewers on his 49th birthday, which is today
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2023 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Vijay | അടിച്ചു കലക്കിയുള്ള വരവാണല്ലോ; വിജയ്‌യുടെ പിറന്നാളിന് 'ലിയോ' ഫസ്റ്റ് ലുക്ക് പുറത്ത്