അഹാനയും ഷൈൻ ടോം ചാക്കോയും വേഷമിട്ട് ദുൽഖർ നിർമ്മിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Last Updated:

Fourth production of Dulquer starring Ahaana and Shine Tom wrapped up | ആലുവയിലായിരുന്നു ചിത്രീകരണം

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി 50 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
advertisement
ഡിജിറ്റൽ റിലീസ് ചെയ്ത ചിത്രം 'മണിയറയിലെ അശോകനിൽ' ഷൈൻ ടോം ചാക്കോ വേഷമിട്ടിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം ഗൾഫ് രാജ്യങ്ങളിൽ
തിയേറ്ററിൽ റിലീസ് ചെയ്ത 'ലവ്' എന്ന ചിത്രത്തിലും ഷൈൻ നായകനായിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലൂക്ക, പതിനെട്ടാം പടി എന്നിവയാണ് ഏറ്റവുമടുത്ത് റിലീസ് ചെയ്ത അഹാനയുടെ ചിത്രങ്ങൾ. നാൻസി റാണി എന്ന സിനിമയിലും അഹാന നായികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
അഹാനയും ഷൈൻ ടോം ചാക്കോയും വേഷമിട്ട് ദുൽഖർ നിർമ്മിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയായി
Next Article
advertisement
കുര്‍ബാനയ്ക്കിടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയില്‍ യുവാവ് മൂത്രമൊഴിച്ചു; ഞെട്ടലില്‍ വത്തിക്കാന്‍
കുര്‍ബാനയ്ക്കിടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയില്‍ യുവാവ് മൂത്രമൊഴിച്ചു; ഞെട്ടലില്‍ വത്തിക്കാന്‍
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അജ്ഞാതനായ യുവാവ് അള്‍ത്താരയില്‍ മൂത്രമൊഴിച്ചതായി റിപ്പോര്‍ട്ട്.

  • വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ സംഭവിച്ച ഈ സംഭവം വത്തിക്കാന്‍ സിറ്റിയില്‍ ഞെട്ടലുണ്ടാക്കി.

  • മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള യുവാവിനെ വത്തിക്കാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

View All
advertisement