Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' ഫ്രീവ്യൂ ടിക്കറ്റുകൾ വിറ്റുപോയത് കേവലം 10 മിനിറ്റിൽ

Last Updated:

മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്‌പൂർ, ബംഗ്ലൂർ, ചെന്നൈ, പുണെ, ഡൽഹി, കൊച്ചി, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളിലാണ് ഫ്രീവ്യൂ ഷോ

ദുൽഖർ സൽമാൻ, 'ചുപ്' ഫേസ്ബുക്ക് പോസ്റ്റ്
ദുൽഖർ സൽമാൻ, 'ചുപ്' ഫേസ്ബുക്ക് പോസ്റ്റ്
ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) കേന്ദ്രകഥാപാത്രമായി എത്തുന്ന 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' (Chup: Revenge of the Artist) എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത് ചുരുങ്ങിയ സമയംകൊണ്ട്. പത്ത് മിനിട്ടുകൊണ്ടാണ് ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയത്. ബുക്ക് മൈ ഷോ വഴിയായിരുന്നു ടിക്കറ്റ് വില്‍പന നടന്നത്. ഈ വിവരം ദുൽഖർ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കിട്ടു.
സെപ്റ്റംബർ 20നാണ് ചിത്രത്തിന്റെ ഫ്രീവ്യൂ ഷോ നടക്കുന്നത്. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'. ആര്‍. ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്‌പൂർ, ബംഗ്ലൂർ, ചെന്നൈ, പുണെ, ഡൽഹി, കൊച്ചി, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളിലാണ് ഫ്രീവ്യൂ ഷോ ഒരുക്കിയിട്ടുള്ളത്.
advertisement
ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.








View this post on Instagram






A post shared by Dulquer Salmaan (@dqsalmaan)



advertisement
മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന്‍ അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ;ചുപ്' എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.
ഒരു ഗുരുദത്ത് ആരാധകനെ ഉൾപ്പെടുത്തിയുള്ള കൗതുകകരമായ ക്രൈം ഡ്രാമയാണ് ചിത്രം. അങ്ങേയറ്റം നിഷേധാത്മകമായ നിരൂപണങ്ങൾ നൽകിയതിന് സിനിമാ നിരൂപകരെ കൊന്നൊടുക്കുന്ന ഒരു സീരിയൽ കില്ലറുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഗുരു ദത്തിന്റെ 1959 ലെ ‘കാഗസ് കേ ഫൂൽ’ സിനിമയ്ക്കുള്ള ആദരമാണ് ഇത്.
advertisement
ദുൽഖർ സൽമാൻ തന്റെ സിനിമകൾക്ക് മോശമായ റിവ്യൂകൾ ലഭിക്കുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. “ഞാൻ പലപ്പോഴും എന്നെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ചലച്ചിത്ര നിരൂപങ്ങളിൽ വായിച്ചിട്ടുണ്ട്. ഞാൻ സിനിമകൾ ഉപേക്ഷിക്കണമെന്ന് പോലും ആളുകൾ എഴുതിയിട്ടുണ്ട്. ഞാൻ അതിനായി സൃഷ്‌ടിക്കപ്പെട്ടതല്ല എന്നൊക്കെ. ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല, സിനിമ എനിക്ക് പറഞ്ഞതല്ല എന്നും എഴുതപ്പെട്ടു," ദുൽഖർ പറഞ്ഞു.
സീതാ രാമത്തിലാണ് ദുൽഖർ അവസാനമായി അഭിനയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ റൊമാന്റിക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
Summary: Freeview tickets for Dulquer Salmaan movie Chup was selling like hot cakes
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' ഫ്രീവ്യൂ ടിക്കറ്റുകൾ വിറ്റുപോയത് കേവലം 10 മിനിറ്റിൽ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement