Happy Birthday Dulquer Salmaan| കുഞ്ഞിക്ക പാടി തരംഗമാക്കിയ ഈ അഞ്ച് പാട്ടുകൾ ഓർമയുണ്ടോ?

Last Updated:

സിനിമാ മേഖലയിൽ അഭിനേതാവ്, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി നിരവധി റോളുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക.

ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ
ഇന്ന് (ജൂലൈ 28ന്) ദുൽഖർ സൽമാന് ഒരു വയസ്സ് കൂടി കൂടിയിരിക്കുകാണ്. സിനിമാ മേഖലയിൽ അഭിനേതാവ്, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി നിരവധി റോളുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക. മലയാള സിനിമയിലെ താര രാജാവായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖർ തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നാല് തലണ ഫില്ം ഫെയർ സൗത്ത് അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ട താരത്തിന് കേരള സർക്കാറിന്റെ മികച്ച നടൻ എന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമായ സെക്കന്റ് ഷോയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടൻ എന്ന പുരസ്കാരം ദുൽഖറിനെ തേടിയെത്തി. 2014 ൽ പുറത്തിറങ്ങിയ ബാംഗളൂർ ഡെയ്സാണ് താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. മികച്ച ഒരു അഭിനേതാവ് എന്നതിലുപരി നന്നായി പാടാനും തനിക്ക് കഴിയും എന്നും താരം തെളിയിച്ചിട്ടുണ്ട്. ഒന്നിലധികം സിനിമകളിൽ താരം പാടിയിട്ടുമുണ്ട്.
advertisement
ദുൽഖർ സൽമാന്റെ ജന്മദിനമായ ഇന്ന് താരത്തിന്റെ ചില മികച്ച ഗാനങ്ങൾ കൂടി പരിശോധിക്കാം.
ജോണി മോനേ ജോണി - എബിസിഡി ABCD: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി (2013)
അന്ന കത്രീന വലയിലിനൊപ്പമാണ് മലയാളത്തിലെ യൂത്ത് ഐകൺ ഈ ഗാനം ആലപിച്ചത്. അന്നയാണ് ഈ ഗാനം രചിച്ചതും. ഗോപി സുന്ദർ സംഗീതം നൽകി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത അമേരിക്കൻ മലയാളികളുടെ കേരളത്തിലെ ജീവിതം പറഞ്ഞ ഈ മലയാളം കോമഡി ചിത്രത്തിൽ ദുൽഖർ തന്നെയായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
advertisement
ഞാൻ പോണേനട്ടാ - മംഗ്ളീഷ് (2014)
സലാം ബാപ്പു സംവിധാനം ചെയ്ത് ഈ ഫാമിലി കോമഡി ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ആലപിച്ചത് കുഞ്ഞിക്കയാണ്. കൊച്ചി-മട്ടാഞ്ചേരി സ്ലാംഗിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഗാനത്തിന്റെ വരികൾ രചിച്ചത് സന്തോഷ് വർമ്മയാണ്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ തന്റെ പിതാവിന് കുഞ്ഞിക്ക നൽകിയ സമ്മാനമായാണ് ആരാധകർ ഇതിനെ കാണുന്നത്.
ധൃതങ്കപുളകിതൻ – കല്യാണം (2018)
ദുൽഖറും ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ലിങ്കു എബ്രഹാമിന്രെ വരികൾക്ക് സംഗീതം നൽകിയത് പ്രകാശ് അലക്സ്.
advertisement
സുന്ദരി പെണ്ണേ – ചാർലി (2015)
ഈ ഗാനത്തിന് രണ്ടാമത്തെ IIFA ഉത്സവം അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരിന്നു. മാർട്ടിൽ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചതും ദുൽഖർ തന്നെയായിരുന്നു. ഈ ഗാനം കൂടിയാണ് ചിത്രത്തെ വൻ വിജയമാക്കി മാറ്റിയത്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്.
കോംമ്രേഡ് ആന്തം (മലയാളം വേർഷൻ) - ഡിയർ കോമ്രേഡ് (2019)
കോംമ്രേഡ് ആന്തത്തിന്റെ ഒറിജിനൽ വേർഷൻ ആലപിച്ചത് തെലുങ്ക് നടൻ വിജയ് ദേവർകൊണ്ടയാണ്. എന്നാൽ ഗാനത്തിന്റെ മലയാളം വേർഷൻ ആലപിച്ചത് ദുൽഖറാണ്. ജോ പോൾ രചിച്ച വരികൾക്ക് ഈണം നൽകിയത് ജസ്റ്റിൻ പ്രഭാകരനാണ്.
advertisement
DQ വിന് ഒരിക്കൽ കൂടി ജന്മ ദിനാശംസകൾ നേരുന്നു. ഭാവിയിൽ ഇനിയും ഇത്തരം ഗാനങ്ങളുമായി താരം മുന്നോട്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Dulquer Salmaan| കുഞ്ഞിക്ക പാടി തരംഗമാക്കിയ ഈ അഞ്ച് പാട്ടുകൾ ഓർമയുണ്ടോ?
Next Article
advertisement
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
  • തിരുവനന്തപുരം ജയിലില്‍ മര്‍ദനമേറ്റ തടവുകാരന്‍ ബിജു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

  • സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ബിജുവിനെ 13ന് ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

  • ജയിൽ അധികൃതർ മർദനമില്ലെന്ന് അവകാശപ്പെടുന്നു, സിസി ടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും പറയുന്നു.

View All
advertisement