• HOME
 • »
 • NEWS
 • »
 • film
 • »
 • Barroz | മോഹൻലാലിന്റെ ബാറോസിന്റെ ഭാഗമാവാൻ മമ്മൂട്ടിയും ഷാരൂഖ് ഖാനും?

Barroz | മോഹൻലാലിന്റെ ബാറോസിന്റെ ഭാഗമാവാൻ മമ്മൂട്ടിയും ഷാരൂഖ് ഖാനും?

How is Mammootty and Shahrukh Khan becoming a part of Mohanlal directed Barroz? ഇവർ മാത്രമല്ല, തല അജിത്, ചിരഞ്ജീവി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നു

മോഹൻലാൽ, മമ്മൂട്ടി, ഷാരൂഖ് ഖാൻ

മോഹൻലാൽ, മമ്മൂട്ടി, ഷാരൂഖ് ഖാൻ

 • Share this:
  പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

  ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

  2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.

  കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.

  ഇപ്പോൾ പുറത്തു വരുന്ന വാർത്തയനുസരിച്ച്, ചിത്രത്തിൽ പൃഥ്വിരാജ് മാത്രമല്ല, പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റു താരങ്ങളും പിന്നണിയിൽ ഉണ്ട് എന്നാണ്.

  വോയിസ് ഓവറിനായി മലയാളത്തിൽ മമ്മൂട്ടി, തമിഴിൽ അജിത്, ഹിന്ദിയിൽ ഷാരൂഖ് ഖാൻ, തെലുങ്കിൽ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മോഹൻലാലിന്റെ ഒടിയൻ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വോയിസ്ഓവർ നൽകിയിരുന്നു.

  നിധി കാക്കുന്നയാളെക്കുറിച്ച് ബ്ലോഗിലെ വരികൾ ഇങ്ങനെയാണ്. 'ബറോസ്സ് - ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ'. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്തുസൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമെ അയാൾ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ.

  ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്യുന്നതും ഒരു കുട്ടിയാണ്. ലിഡിയൻ നാദസ്വരം തന്റെ ജോലികൾ ആരംഭിച്ചിരുന്നു.

  Summary: Barroz: Guardian of D'Gama's Treasure, the debut directorial of Mohanlal, is supposed to have actors Mammootty, Thala Ajith, Sharukh Khan and Chiranjeevi doing voice over in various languages. The film is currently under pre-production stage in Navodaya Studio, Kochi. Actors Prithviraj Sukumaran and Prathap Pothen are part of the stellar cast
  Published by:user_57
  First published: