HOME /NEWS /Film / Indrans movie | ഇന്ദ്രൻസിന്റെ 'വിത്തിന്‍ സെക്കന്‍റ്സ്' പ്രേക്ഷകരിലേക്ക്; റിലീസ് തിയതിയായി

Indrans movie | ഇന്ദ്രൻസിന്റെ 'വിത്തിന്‍ സെക്കന്‍റ്സ്' പ്രേക്ഷകരിലേക്ക്; റിലീസ് തിയതിയായി

വിതിൻ സെക്കൻഡ്‌സ്

വിതിൻ സെക്കൻഡ്‌സ്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്‍റ്സ്' മെയ് 12ന് തിയെറ്ററുകളിൽ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന ‘വിത്തിന്‍ സെക്കന്‍റ്സ്’ മെയ് 12ന് തിയെറ്ററുകളിൽ എത്തും. തന്ത്ര മീഡിയ റിലീസാണ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നത്. സാഹസിക സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അഭിനിവേശത്തോടെ ബാംഗ്ലൂരിൽ നിന്ന് വരുന്ന മൂന്ന് ന്യൂ ജനറേഷൻ ആൺകുട്ടികൾ (റൈഡർമാർ) ഒരു ചെറിയ ഗ്രാമത്തിലെത്തി പഴയ തലമുറയെ കണ്ടുമുട്ടി, വളരെ അപകടസാധ്യതയുള്ള ഒരു സ്ഥലത്തേക്ക് പോകാൻ സഹായം തേടുന്നു.

    അവർ ആറു പേർ ഒരുമിച്ച് ആ അപകടസ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അവിടേക്ക് പോകുന്നതിൽ ആറു പേരിൽ ഏറ്റവും അശക്തനായ ഒരാൾ മാത്രം തിരിച്ചു വരുകയും കൂടെ പോയ അഞ്ച് ശക്തരായ ആളുകളെ കാണാതാവുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന അന്വേഷണമാണ് കഥയുടെ ഇതിവൃത്തം.

    അലൻസിയർ, സുധീർ കരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ ജെ. പി. മണക്കാട്, സരയു മോഹൻ, സീമ ജി. നായർ, അനു നായർ, നീനാക്കുറുപ്പ്‌, വർഷ, അനീഷ, ഡോ: അഞ്ചു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Also read: Janaki Jaane | സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനൊപ്പം ഓഫ്‌സെറ്റ് പ്രസ് ജീവനക്കാരി ജാനകി; ഒരു ഫീൽ ഗുഡ് ചിത്രമായി ‘ജാനകി ജാനേ’ വരുന്നു

    ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റിംഗ്- അയൂബ് ഖാൻ, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേക്കപ്പ്- ബൈജു ബാലരാമപുരം

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു; സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ: അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം- സുനിത സുനിൽ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍- റോസ്‌മേരി ലില്ലു.

    First published:

    Tags: Actor Indrans, Indrans, Malayalam cinema 2023