Chaithaniya Prakash | ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ആരാധകരുള്ള ചൈതന്യ പ്രകാശ് 'ഹയ'യിലെ നായിക

Last Updated:

മാർ ഇവനിയോസ് കോളേജിൽ ബിരുദ വിദ്യാർഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്

ചൈതന്യ പ്രകാശ്
ചൈതന്യ പ്രകാശ്
ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരാമാണ് ചൈതന്യ പ്രകാശ് (Chaithaniya Prakash). ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോള്ളോവേഴ്സുള്ള താരം 'ഹയ' (Haya movie) എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്.
പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം നൽകുകയാണ്. ഭരത് കെ. യുടെ നായികയായാണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
മാധ്യമ പ്രവർത്തകനായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് സംഗീത സംവിധായകൻ.
advertisement
തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംശേര' യുടെ പ്രൊമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.
advertisement
advertisement
advertisement
Also read: സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പാപ്പന്റെ (Paappan) വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ (Suresh Gopi) ഏറ്റവും പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ (Mei Hoom Moosa) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ'.
advertisement
സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, ശരൺ, അശ്വനി, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Chaithaniya Prakash | ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ആരാധകരുള്ള ചൈതന്യ പ്രകാശ് 'ഹയ'യിലെ നായിക
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement