ആകാംക്ഷയുടെ മുൾമുനയിലിരുത്തുന്ന ട്രെയ്‌ലറുമായി നവാഗതരുടെ 'ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്

Last Updated:

പ്രതീക്ഷയേകും ട്രെയ്‌ലറുമായി 'ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്'

ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്
ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്
കാട് കാണാൻ ഇറങ്ങുന്ന ഒരു പട്ടം ചെറുപ്പക്കാർ. യുവാക്കളുടെ സംഘത്തിൽ ഒരു യുവതിയും. ദുരൂഹത നിറഞ്ഞ തിരോധാനവും, അതിനു പിന്നാലെയുള്ള അന്വേഷണവും. നവാഗതരുടെ ചിത്രമായ ‘ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’ ട്രെയ്‌ലറിൽ ഉദ്വേഗവും സസ്‌പെൻസും ക്യാമറ, എഡിറ്റിംഗ് മികവും എടുത്തുപറയേണ്ടതാണ്.
രാജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു.
ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ബിജു, കിരൺ കൃഷ്ണ, വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
നിലാ ക്രീയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ. നിർവഹിക്കുന്നു.
എഡിറ്റിംഗ്- റിഞ്ചു ആർ.വി. ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ.ജെ. ശ്രീരാജ് എന്നിവർ സംഗീതം പകരുന്നു. രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ. പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ, മിക്സിങ്- ടി കൃഷ്ണനുണ്ണി, അരുൺ വർമ്മ, വിതരണം- സാഗാ ഇന്റർനാഷണൽ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: A very intriguing trailer comes for the Malayalam movie ‘Dark Shades Of A Secret’, which is a newcomers outing. The film directed by Vidya Mukundan has a line-up of freshers. Trailer of the movie is a promising an engaging thriller to satiate the expectations of the viewers. Dark Shades Of A Secret is scheduled to hit big screens in June
മലയാളം വാർത്തകൾ/ വാർത്ത/Film/
ആകാംക്ഷയുടെ മുൾമുനയിലിരുത്തുന്ന ട്രെയ്‌ലറുമായി നവാഗതരുടെ 'ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement