അക്ഷയ് കുമാർ ചിത്രം 'ബെൽബോട്ട'ത്തിലെ ഗാനം പുറത്തിറങ്ങി; പോസ്റ്ററിലെ ചിത്രം ട്രാവൽ ഇൻഫ്ലുവൻസർമാരിൽ നിന്ന് കോപ്പിയടിച്ചതോ?
- Published by:Naveen
- news18-malayalam
Last Updated:
ഗാനത്തിന്റെ പോസ്റ്ററിനെതിരെ കോപ്പിയടി ആരോപണങ്ങളൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും ആ ചിത്രത്തിലെ അക്ഷയ് കുമാറിന്റെയും വാണി കപൂറിന്റെയും പഴയ കാലത്തേ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ച അതുല്യം തന്നെയാണ്.
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ബെൽ ബോട്ട'ത്തിന്റെ ട്രെയിലർ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നുള്ള 'മർജാവാൻ' എന്ന ആദ്യ ഗാനം കൂടി അതിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. അക്ഷയ് കുമാറിന്റെയും വാണി കപൂറിന്റെയും അതിമനോഹരമായ പ്രണയരംഗങ്ങൾ കോർത്തിണക്കിയ ഗാനമാണ് 'മർജാവാൻ'. സ്കോട്ട്ലൻഡിലെ സുന്ദരമായ ഭൂപ്രകൃതി ഒപ്പിയെടുക്കുന്ന രംഗങ്ങൾ നിറഞ്ഞ ഈ ഗാനം ശുദ്ധപ്രണയത്തിന്റെ മനോഹരമായ ആവിഷ്കാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
എന്നാൽ ഗാനത്തിന്റെ പോസ്റ്ററിലെ ചിത്രം സമാനമായ നിരവധി ചിത്രങ്ങളുടെ തനിപ്പകർപ്പാണെന്ന വാദം സമൂഹ മാധ്യമങ്ങളിൽ പലരും ഉയർത്തുന്നുണ്ട്. തീവണ്ടിയുടെ വാതിലിൽ നിന്ന് പുറത്തേക്ക് തൂങ്ങി നിൽക്കുന്ന നായകന്റെയും നായികയുടെയും ചിത്രം അടങ്ങുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിലെ ട്രാവൽ ഇൻഫ്ലുവൻസർമാർ വളരെ വ്യാപകമായി പങ്കുവെയ്ക്കാറുള്ള ഒന്നാണ് എന്ന തരത്തിലുള്ള വാദങ്ങളാണ് ഉയരുന്നത്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും 'രാധേ ശ്യാം' എന്ന ചിത്രത്തിന് വേണ്ടിയും സമാനമായ ചിത്രമുള്ള ഒരു പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു.
advertisement
ഗാനത്തിന്റെ പോസ്റ്ററിനെതിരെ കോപ്പിയടി ആരോപണങ്ങളൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും ആ ചിത്രത്തിലെ അക്ഷയ് കുമാറിന്റെയും വാണി കപൂറിന്റെയും പഴയ കാലത്തേ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ച അതുല്യം തന്നെയാണ്. നിത്യ പ്രണയത്തിന്റെ സകല ഭാവങ്ങളെയും ആവിഷ്കരിക്കുന്ന പ്രകടനമാണ് ഈ ഗാനരംഗത്തിൽ ഇരുവരും കാഴ്ച വെച്ചിരിക്കുന്നത്.
advertisement
ഗുർണസർ സിങ്ങാണ് 'ബെൽ ബോട്ടം' എന്ന ചിത്രത്തിലെ 'മർജവാൻ' എന്നെ ഈ ഗാനം രചിച്ച് അതിന് ഈണം നൽകിയിരിക്കുന്നത്. ഗൗരവ് ദേവ്, കാർത്തിക് ദേവ് എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹര ഗാനം പാടിയിരിക്കുന്നത് അസീസ് കൗറും ഗുർണസർ സിങ്ങും ചേർന്നാണ്. സരിഗമ മ്യൂസിക് ആണ് ഈ ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. രഞ്ജിത് എം തിവാരി സംവിധാനം ചെയ്ത 'ബെൽ ബോട്ട'ത്തിൽ ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
advertisement
Also read- 'ഈശോ' സിനിമ; നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്
പൂജ എന്റർടെയിന്മെന്റും എമ്മേ എന്റർടെയിന്മെന്റും ചേർന്ന് സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപശിഖ ദേശ്‌മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‌വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ്. സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അസീം അറോറ, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ്. 1980കളിൽ ഇന്ത്യയിൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ നേതൃത്വത്തിൽ അരങ്ങേറിയ വിഘടനവാദ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 19-ന് 'ബെൽബോട്ടം' തീയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2021 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അക്ഷയ് കുമാർ ചിത്രം 'ബെൽബോട്ട'ത്തിലെ ഗാനം പുറത്തിറങ്ങി; പോസ്റ്ററിലെ ചിത്രം ട്രാവൽ ഇൻഫ്ലുവൻസർമാരിൽ നിന്ന് കോപ്പിയടിച്ചതോ?