advertisement

Gal Gadot as Cleopatra | ക്ലിയോപാട്രയാകാൻ ഗാൽ ഗഡോട്ട്; ഈജിപ്ത് റാണിയുടെ വേഷം ചെയ്യാൻ ഇസ്രായേലി നടി എന്തിനെന്ന് വിമർശനം

Last Updated:

ഗാൽ ഗഡോട്ട് ഇസ്രായേൽ വംശജയാണെന്നതാണ് ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണം.

ഈജിപ്തിലെ ശക്തയായ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. സൗന്ദര്യം കൊണ്ടും ഭരണപാടവം കൊണ്ടും ചരിത്രത്തിൽ ഇടംനേടിയ വനിതയുടെ കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് സംവിധായിക പാറ്റി ജെൻകിസ്. വണ്ടർ വുമണായി എത്തിയ പാറ്റിയുടെ പ്രിയപ്പെട്ട നടി ഗാൽ ഗഡോട്ട് ആണ് ക്ലിയോപാട്രയുടെ വേഷം അഭിപ്രാളിയിൽ എത്തിക്കുന്നത്. ഇക്കാര്യം ഗാൽ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാർത്തയാണെങ്കിലും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ് ഗാലിന്റെ പ്രഖ്യാപനം. ഇസ്രായേലി നടിയായ ഗാൽ ഗഡോട്ട് ക്ലിയോപാട്രയാകുന്നതിലാണ് ഒരു വിഭാഗത്തിന് എതിർപ്പ്. ഗാലിന്റെ പ്രത്യേക താത്പര്യത്തിലാണ് ക്ലിയോപാട്ര സിനിമയാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏറെ കാലമായുള്ള തന്റെ ആഗ്രഹമാണ് ക്ലിയോപാട്രയുടെ കഥ സിനിമയാക്കുക എന്ന് ഗാൽ ഗഡോട്ടും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഗാൽ ഗഡോട്ട് ഇസ്രായേൽ വംശജയാണെന്നതാണ് ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണം. നിറത്തിന്റെ പേരിലും വിമർശനം ഉയരുന്നുണ്ട്. എന്തുകൊണ്ട് ഒരു അറബ് നടിയെ ക്ലിയോപാട്രയുടെ വേഷം ചെയ്യാൻ തിരഞ്ഞെടുക്കുന്നില്ലെന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നു. ഹോളിവുഡ് നടിക്ക് പകരം ലെബനീസ് നടി നദീൻ നാസിബിനെ ക്ലിയോപാട്രയുടെ വേഷത്തിന് പരിഗണിക്കണമെന്നാണ് മറ്റുചിലരുടെ ആവശ്യം.
advertisement
കൂടാതെ ഗാൽ ഗഡോട്ടിനെതിരെയും ആക്രമണം നടക്കുന്നുണ്ട്. അറബുകളുടെ ഭൂമി തട്ടിയെടുത്തവരാണ് ഇസ്രായേലികൾ. ഇപ്പോൾ അവരുടെ ചരിത്ര കഥാപാത്രങ്ങളേയും തട്ടിയെടുക്കുന്നുവെന്നാണ് ഗാലിനെതിരെ പറയുന്നത്. ക്ലിയോപാട്രയുടെ വേഷത്തോട് ചരിത്രപരമായി നീതി പുലർത്തണമെങ്കിൽ അൽപ്പം ഇരുണ്ട നിറത്തിലുള്ള നടി ആ വേഷം ചെയ്യണമെന്ന് ചിലർ കമന്റ് ചെയ്യുന്നു.
advertisement
ടോളമി രാജവംശ പരമ്പയിൽ ടോളമി പന്ത്രണ്ടാമന്റെ മകളായി ബി.സി 69 ലാണ് ക്ലിയോപാട്ര ജനിച്ചത്. ടോളമിയുടെ മരണശേഷം 18-ആം വയസിൽ ക്ലിയോപാട്ര അധികാരത്തിൽ എത്തി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Gal Gadot as Cleopatra | ക്ലിയോപാട്രയാകാൻ ഗാൽ ഗഡോട്ട്; ഈജിപ്ത് റാണിയുടെ വേഷം ചെയ്യാൻ ഇസ്രായേലി നടി എന്തിനെന്ന് വിമർശനം
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement