മമ്മൂട്ടിയുടെ ഉണ്ട പൂർത്തിയായി
Last Updated:
It's a wrap for Mammootty's Unda | മമ്മൂട്ടി ഒരിക്കൽ കൂടി കാക്കിയണിയുന്ന ഉണ്ടയുടെ ചിത്രീകരണം പൂർത്തിയായി
മമ്മൂട്ടി ഒരിക്കൽ കൂടി കാക്കിയണിയുന്ന ഉണ്ടയുടെ ചിത്രീകരണം പൂർത്തിയായി. മധുര രാജക്കു ശേഷം തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ മലയാള ചിത്രങ്ങളിൽ ഒന്നാണ് ഉണ്ട. പതിനെട്ടാം പടിയും തയ്യാറായി വരുന്നു. ഒക്ടോബർ മാസം അവസാനത്തോടെയാണ് കാസർഗോഡിൽ ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചത്. അനുരാഗ കരിക്കിൻ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ആണ് ഈ ചിത്രത്തിന്റെയും സംവിധായകൻ.
advertisement
ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2019 4:13 PM IST