ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ തലൈവി കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. മുന്‍ തമിഴ്നാട് മുഖ്യ മന്ത്രിയായിരുന്ന ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ബയോപിക് ആണ് തലൈവി. അതില്‍ കങ്കണയെ കൂടാതെ അരവിന്ദ് സ്വാമി, ഭാഗ്യശ്രീ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, നടനും നിര്‍മ്മാതാവുമായിരുന്ന എംജിആറിന്റെ വേഷമാണ് അരവിന്ദ് സ്വാമി അഭിനയിച്ചത്. തമിഴ് രാഷ്ട്രീയത്തില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ച ഇരുവരുടെയും രാഷ്ട്രീയ ജീവിതം മാത്രമല്ല ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന തീവ്രമായ പ്രണയ കഥ കൂടിയാണ് കങ്കണയും അരവിന്ദും ആവിഷ്കരിച്ചത്.
തന്റെ ജീവിത കഥ സിനിമയാകുകയാണ് എങ്കില്‍, തന്റെ ഭാഗം ഐശ്വര്യ റായ് അഭിനയിക്കണമെന്നായിരുന്നു ജയലളിത ആഗ്രഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പഴയകാല നടിയും ടെലിവിഷന്‍ അവതാരികയുമായ സിമി ഗരേവാള് ആണ് ജയലളിത ഇങ്ങനെയാണ് ആഗ്രഹിച്ചിരുന്നതെന്ന കാര്യം ഇപ്പോള്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഗരേവാള് ഇക്കാര്യങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. താന്‍ റണൗട്ടിന്റെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നില്ല എന്നിരുന്നാലും അവളുടെ അഭിനയ പ്രതിഭയെ പിന്തുണയ്ക്കുന്നു എന്നാണ് പറഞ്ഞത്. “തലൈവി എന്ന ചിത്രത്തില്‍ അവള് ഉള്ളറിഞ്ഞ് അഭിനയിച്ചു, കഥാപാത്രത്തിന് അവള് തന്റെ ഹൃദയവും ആത്മാവും അര്‍പ്പിച്ചു. തന്റെ ഭാഗം ഐശ്വര്യ റായ് അഭിനയിക്കണമെന്നാണ് ജയാ ജി ആഗ്രഹിച്ചത്, എന്നാല്‍ എനിക്ക് തോന്നുന്നത്, കങ്കണയുടെ അഭിനയം അവര്‍ കണ്ടിരുന്നു എങ്കില്‍ അവളുടെ അഭിനയം അവര്‍ അംഗീകരിക്കുമായിരുന്നു എന്നാണ് @thearvindswamy യുടെ കാര്യമാണ് എങ്കില്‍, എംജിആര്‍ പുനര്ജ്ജനിക്കുകയായിരുന്നു."
തന്റെ അടുത്ത ട്വീറ്റില്‍, ഗരേവാള് അരവിന്ദ് സ്വാമിയുടെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തില്‍ അധികം കാണിക്കാതിരുന്ന ജയലളിതയുടെ കുട്ടിക്കാലം കാണണമെന്ന തന്റെ ആഗ്രഹവും പങ്കു വച്ചു. “അയാള്‍ അരവിന്ദ് സ്വാമി ആണെന്ന് ഞങ്ങള്‍ മറന്നു പോയി. അയാള്‍ ശരിക്കും എംജിആര്‍ തന്നയാണന്നാണ് നമുക്ക് വിശ്വസിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അവര്‍ ചിത്രത്തില്‍ ജയലളിതയുടെ കുട്ടിക്കാലം ചിത്രീകരിക്കാന്‍ വിട്ടു പോയിട്ടുണ്ട്. അവര്‍ അങ്ങനെ ചെയ്യാതെ ഇരുന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്. അവര്‍ അതു കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ജയലളിതയുടെ കഥയ്ക്ക് കുറച്ചു കൂടി കരുത്തുറ്റ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു, എന്നാല്‍ അതെന്റെ മാത്രം അഭിപ്രായമാണ്.”
എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനോടുള്ള തങ്ങളുടെ പ്രതികരണം ട്വിറ്ററില്‍ പങ്കു വെച്ച ഒരു ഉപയോക്താവ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൈയടി നല്‍കികൊണ്ട് ഇങ്ങനെയാണ് എഴുതിയത്, “അവരുടെ ജീവിതത്തിലെ 25 വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിത്രത്തിന് തിരക്കഥ എഴുതിയ എഴുത്തുകാരെ പ്രത്യേകം എടുത്തു പറയണം. സംഭാഷണങ്ങള്‍ എല്ലാം നല്ല രീതിയില്‍ എഴുതിയിട്ടുണ്ട്. സിനിമയുടെ ആദ്യ പകുതി കുറച്ചു ചെറുതാക്കാമായിരുന്നു, എന്നാല്‍ രണ്ടാം പാതി പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ്. പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു. ഇതിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”
എങ്ങനെയാണ്, പുരുഷ മേല്‍ക്കോയ്മയുടെ സമയത്ത് രാഷ്ട്രീയത്തിലിറങ്ങിയ ജയലളിത തന്റെ ശബ്ദം ജനങ്ങളെ കേള്‍പ്പിച്ചതെന്നും, എങ്ങനെയാണ് അവര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില് ഒരാളായി മാറിയതെന്നും കങ്കണ കാണിച്ചു തരുന്നു. 2016ലായിരുന്നു തമിഴ് മക്കള്‍ക്ക് ഒന്നടങ്കം വേദന സൃഷ്ടിച്ചു കൊണ്ട് ജയലളിത കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.