• HOME
 • »
 • NEWS
 • »
 • film
 • »
 • Happy Birthday Suriya: തെന്നിന്ത്യൻ സൂപ്പർ താരം തുടങ്ങിവച്ച അഞ്ച് ഫാഷൻ ട്രെന്റുകൾ

Happy Birthday Suriya: തെന്നിന്ത്യൻ സൂപ്പർ താരം തുടങ്ങിവച്ച അഞ്ച് ഫാഷൻ ട്രെന്റുകൾ

Happy Birthday Suriya: Five times Suriya set major fashion goals | ഇന്ന് 46ാം ജന്മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ

സൂര്യ

സൂര്യ

 • Share this:
  ഇന്ന് 46ാം ജന്മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. വളരെ സൂക്ഷമതയോടെയാണ് ഓരോ ചിത്രങ്ങളും തെരഞ്ഞെടുക്കുകയെന്നതാണ് സൂര്യയെ മറ്റുള്ള സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടാണ് സിങ്കം പോലെയുള്ള മസാല ചിത്രങ്ങളിൽ പോലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. എന്നാൽ എൻ.ജി.കെ. പോലുള്ള സാഹസിക റോളുകൾ ചെയ്യാനും താരത്തിന് മടിയില്ല എന്നതാണ് വസ്തുത.

  വേറിട്ടുനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പുറമേ, പുതിയ ഫാഷൻ ട്രെന്റുകൾ സൃഷ്ടിക്കാൻ സാധിക്കും എന്നതും സൂര്യയെ ഏറെ വ്യത്യസ്തനാക്കുന്നു. 'അഞ്ചാൻ' എന്ന സിനിമയിൽ ചെയ്ത പോലെ തന്റെ ഹെയർ സ്റ്റൈൽ, താടി എന്നിവയിൽ മാറ്റങ്ങൾ വരുന്ന പുതിയ ഫാഷൻ ട്രെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നത് സൂര്യയുടെ രീതിയാണ്.

  ഓരോ സിനിമയ്ക്കും സൂര്യ പുതിയ ലുക്ക് പരീക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് 'വാരണം ആയിരം', 'സൂരറൈ പോട്ര്‌' എന്നീ ചിത്രങ്ങളിൽ സൂര്യ ചെയ്ത തന്റെ ചെറുപ്പ കാലത്തെ കാണിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹം ശരീരം ഭാരം കുറക്കാൻ തയ്യാറായി. അതുപോലെ മുൻപ് ചെയ്തതിന് സമാനമായ കഥാപാത്രങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സൂര്യക്ക് ഇഷ്ടമല്ല. എപ്പോഴും പുതിയ റോളിലും, പുതിയ ലുക്കിലുമായി കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് താരത്തിന് താൽപര്യം. സൂര്യ സൃഷ്ടിച്ച് അഞ്ച് ഫിറ്റ്നസ്, ഫാഷൻ തരംഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.  വാരണം ആയിരം

  പുതിയ ട്രെന്റുകൾ സൃഷ്ടിച്ച സിനിമയാണ് വാരണം ആയിരം എന്നതിൽ തർക്കങ്ങളുണ്ടാവില്ല. ഗൗതം മേനോൻ സംവിധാനം ചെയ്ത സിനിമയിൽ സൂര്യയെ വ്യത്യസ്ത രൂപങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. കാമാര പ്രായക്കാരന്റെ റോളിലും ക്യാൻസർ ബാധിച്ച വയോധികന്റെ റോളിലും സൂര്യ ചിത്രത്തിൽ പ്യത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രത്തോട് യോജിക്കാൻ വേണ്ടി സൂര്യ ഭാരം കുറക്കാൻ തയ്യാറായി എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. എന്നാൽ ആർമി ഓഫീസറുടെ കഥാപാത്രത്തിനായി അദ്ദേഹം ഭാരം തിരിച്ചെടുക്കുകയും ചെയ്തു. 2008 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ സൂര്യയുടെ വേഷം നിരവധി യുവാക്കൾ അനുകരിക്കാൻ തയ്യാറായി എന്നതാണ് വസ്തുത.

  ഏഴാം അറിവ്

  എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ഡ്രാമയിൽ സൂര്യ പുതിയ ലുക്ക് പരീക്ഷിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ ജീവിച്ച ബോധി ധർമ്മ എന്ന തമിഴ് സന്യാസിയുടെ കഥാപാത്രത്തെയാണ് സൂര്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ചൈനയിൽ ഷാഓലിൻ ക്ഷേത്രം നിർമ്മിച്ചുവെന്ന കരുതപ്പെടുന്ന സന്യാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സൂര്യ ചെയ്ത രൂപമാറ്റം അതിശയിപ്പിക്കുന്നതാണ്.  അയൻ

  കെ.വി. ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബുദ്ധിശാലിയും സുന്ദരനുമായ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് സൂര്യയെത്തിയത്. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ അയനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നിരോധിധ വസ്തുക്കൾ എത്തിക്കുന്ന കഥയാണ് കാണിച്ചിരിക്കുന്നത്.

  സിങ്കം

  2010 ൽ പുറത്തിറങ്ങിയ ഈ പോലീസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം നിരവധി പേർ സൂര്യയുടെ സിങ്കം സ്റ്റൈൽ മീശ അനുകരിച്ചിരുന്നു. ഇതിന് ശേഷം റെയ്ബാൻ കണ്ണട ധരിച്ച, കട്ടി മീശയുള്ള പോലീസുകാരെ മുഴുവൻ സിങ്കം എന്നായിരുന്നു ആളുകൾ വിശേഷിപ്പിക്കാറ്.  സൂരറൈ പോട്ര്‌

  സുധ കൊങ്ങര സംവിധാനം ചെയ്ത ഈ ചിത്രം എയർ ഡെക്കാൻ സ്ഥാപകനായ ജി.ആർ. ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനപ്പെടുത്തിയായിരുന്നു നിർമ്മിച്ചത്. വിമാന യാത്ര ചെലവ് കുറഞ്ഞതാക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി വിമാനയാത്ര കന്പനി തുടങ്ങിയ അദ്ദേഹത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. ഈ കഥാപാത്രം ചെയ്യാൻ താരം ഭാരം കുറച്ചുവെന്ന് മാത്രമല്ല കാർഗോ പാന്റും, പ്ലെയ്നും ഷർട്ടും കണ്ണടയും ധരിച്ച താരത്തിന്റെ സ്റ്റൈൽ ഏറെ ശ്രദ്ധേയവുമായിരുന്നു.
  Published by:user_57
  First published: