'ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള' : ജൂഡ് ആന്റണി ജോസഫ്

Last Updated:

2018 സിനിമയെക്കുറിച്ചുള്ള വിവാദങ്ങളിലും വിമർശനങ്ങളും പ്രതികരണവുമായി സംവിധായകൻ

ജൂഡ് ആന്റണി ജോസഫ്
ജൂഡ് ആന്റണി ജോസഫ്
മലയാളികൾ ഒറ്റക്കെട്ടായി നേരിട്ട 2018ലെ പ്രളയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം ‘2018 – എവെരിവൺ ഈസ് എ ഹീറോ’ എങ്ങും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രമാണ്. ജൂഡ് ആന്റണി ജോസഫിന്റെ (Jude Antony Joseph) സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നു.
എന്നാൽ, നാടൊന്നിച്ച പ്രളയത്തെ നേരിട്ട രീതികൾ പരാമർശിച്ചതിൽ പലയിടങ്ങളിലും പ്രതിഷേധസ്വരം ഉയർന്നു കേട്ടു. പ്രത്യേകിച്ചും മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ. ഇതിന് പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. ഈ സിനിമ എല്ലാവരുടേതുമല്ലേ, ഇതിൽ ജാതിയും മതവും രാഷ്ട്രീയവും എന്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു. പോസ്റ്റിലേക്ക്:
‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള’.
advertisement
Summary: Jude Anthany Joseph writes Facebook note on controversies about his film, 2018, which is based on the sudden flashfloods of 2018 and its aftermath
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള' : ജൂഡ് ആന്റണി ജോസഫ്
Next Article
advertisement
സംസ്ഥാനതല യൂത്ത് പാർലമെന്റിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ജേതാക്കൾ
സംസ്ഥാനതല യൂത്ത് പാർലമെന്റിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ജേതാക്കൾ
  • കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് സ്കൂൾ സംസ്ഥാനതല യൂത്ത് പാർലമെൻറ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി

  • വിജയികൾക്ക് കേരള നിയമസഭയിൽ യൂത്ത് പാർലമെന്‍റ് അവതരിപ്പിക്കാനും മുഖ്യമന്ത്രിയോടൊപ്പം പ്രാതൽ സംഭാഷണം.

  • ശാസ്ത്രീയമായി പാർലമെന്റ് നടപടിക്രമങ്ങൾ അവതരിപ്പിച്ചതിന് സെന്‍റ് ജൂഡ്സ് ടീം ഒന്നാം സ്ഥാനം നേടി.

View All
advertisement