Kaapa trailer | ഗുണ്ടാപ്പകയുടെ വേറിട്ട കാഴ്ചയുമായി കൊട്ട മധുവും സംഘവും; 'കാപ്പ' ട്രെയ്‌ലർ

Last Updated:

ചിത്രം 'കടുവയ്ക്ക്' ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോംബോയെ ബിഗ് സ്‌ക്രീനിലെത്തിക്കും

കാപ്പ
കാപ്പ
‘എന്തരിനോ വേണ്ടി ജനിച്ച്, ആർക്കൊക്കെയോ വേണ്ടി ചാവാൻ നടന്ന എന്നെപ്പോലെ ഒരുപാട് പേര് വീണ മണ്ണാണ് ഈ തിരുവനന്തപുരത്തിന്റേത്. ഇവിടെ വന്നു കെളയ്ക്കാൻ നിക്കല്ലേ.’ കൊട്ട മധുവിന്റെയും കൂട്ടരുടെയും വരവറിയിച്ച് ‘കാപ്പ’ ട്രെയ്‌ലർ (Kaapa movie trailer) പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം, ‘കടുവയ്ക്ക്’ ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോംബോയെ ബിഗ് സ്‌ക്രീനിലെത്തിക്കും. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കൽ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിൽ ആണ് മധുസൂദനൻ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
advertisement
ക്രിസ്മസ് റിലീസായി ഡിസംബർ 22ന് ചിത്രം തിയേറ്ററിലെത്തും.
advertisement
ജി.ആർ. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന നോവലിലെ ഒരധ്യായമാണ് ശംഖുമുഖി. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
advertisement
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ സഹകരണത്തിൽ ജിനു എബ്രഹാം ഡോൾവിൻ കുര്യക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.
അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോമോൻ ടി. ജോൺ ചായഗ്രഹണം നിർവഹിക്കുന്നു, എഡിറ്റർ – ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ചു ജെ., വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – സജി കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടർ – മനു സുധാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – റിന്നി ദിവാകരൻ, സ്റ്റിൽസ് – ഹരി തിരുമല, പ്രമോഷൻ – പൊഫാക്ഷിയോ, ഡിസൈനുകൾ – ഫോറസ്റ്റ് ഓൾ വെതർ.
advertisement
Summary: Kaapa, a film starring Prithviraj and Shaji Kailas and set in Thiruvananthapuram against the life of goons, has just released an action-packed trailer
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaapa trailer | ഗുണ്ടാപ്പകയുടെ വേറിട്ട കാഴ്ചയുമായി കൊട്ട മധുവും സംഘവും; 'കാപ്പ' ട്രെയ്‌ലർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement