ഇന്റർഫേസ് /വാർത്ത /Film / Kapil Dev | അന്ത കൂടിക്കാഴ്ച വെറുതെ ഇല്ലേയ്; കപിൽ ദേവ് രജനി ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന് സൂചന

Kapil Dev | അന്ത കൂടിക്കാഴ്ച വെറുതെ ഇല്ലേയ്; കപിൽ ദേവ് രജനി ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന് സൂചന

കപിൽ ദേവും രജനികാന്തും

കപിൽ ദേവും രജനികാന്തും

കപിലും രജനിയും ഒന്നിച്ച ആ ഫോട്ടോയ്ക്ക് പിന്നിൽ ഇങ്ങനെ ഒരു കാരണമുണ്ട്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ അടുത്ത ചിത്രം ജയിലറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടൻ രജനികാന്ത് (Rajinikanth). ജയിലർ അവസാന രംഗങ്ങൾ ചിത്രീകരണം പുരോഗമിക്കുകയാണ്. പോസ്റ്ററുകളും ലൊക്കേഷൻ സ്റ്റില്ലുകളും സ്‌പെഷ്യൽ ടീസറും എല്ലാം രജനികാന്തിന്റെ ചിത്രം ഒരു ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് സൂചന നൽകുന്നു. അതേസമയം, മകൾ ഐശ്വര്യ രജനികാന്തിന്റെ ലാൽ സലാമിൽ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിൽ കപിൽ ദേവിനൊപ്പം അദ്ദേഹം അഭിനയിക്കും എന്ന് അടുത്തിടെ പ്രഖ്യാപിച്ചത് ആരാധകരുടെ ആവേശം വർദ്ധിപ്പിച്ചു.

1983 ലോകകപ്പിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിനൊപ്പമുള്ള ചിത്രം രജനികാന്ത് ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തു. ഇതിൽ, രജനികാന്തും കപിൽ ദേവും സെറ്റിൽ പരസ്പരം സംവദിക്കുന്നത് കാണാം. ട്രാക്ക് പാന്റും വെള്ള ടീ ഷർട്ടുമാണ് കപിൽ ദേവ് ധരിച്ചിരുന്നത്.

അതിനിടെ, വാനിറ്റി വാനിനുള്ളിൽ രജനികാന്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു ചിത്രവും കപിൽ ദേവ് പോസ്റ്റ് ചെയ്‌തു. ഈ ചിത്രത്തിൽ, കപിൽ ദേവ് ഒരു കടും നീല ടീ-ഷർട്ടും നീല ട്രാക്ക് പാന്റും ധരിച്ചിരുന്നു, രജനികാന്ത് വെള്ള ടീ-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്.

ലാൽ സലാം എന്ന ചിത്രത്തിലൂടെ രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാന രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ആരാധകരുടെ ആവേശം വർധിപ്പിക്കാൻ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകരും പ്രൊഡക്ഷൻ ഹൗസും പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ചിത്രത്തിൽ ടൈറ്റിൽ റോളുകളിൽ എത്തും. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ, എ.ആർ. റഹ്മാൻ ഹാർമോണിയം വായിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അരികിൽ ഇരുന്ന് ഐശ്വര്യ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു.

ലാൽ സലാം ഈ വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. ഇതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജയിലറിലാണ് രജനികാന്ത് നിലവിൽ അഭിനയിക്കുന്നത്. നയൻതാരയും കീർത്തി സുരേഷും അഭിനയിച്ച അണ്ണാത്തെ എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്.

ജഗപതി ബാബു, അഭിമന്യു സിംഗ്, സൂരി, ബാല, പ്രകാശ് രാജ്, മീന, ഖുശ്ബു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം നവംബർ 4 ന് റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

First published:

Tags: Aishwaryaa Rajinikanth, Kapil Dev, Rajinikanth