ഇന്റർഫേസ് /വാർത്ത /Film / ചലച്ചിത്ര അക്കാദമി കുട്ടികൾക്കായി നടത്തുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കാൻ അവസരം

ചലച്ചിത്ര അക്കാദമി കുട്ടികൾക്കായി നടത്തുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കാൻ അവസരം

ചലച്ചിത്ര അക്കാദമി

ചലച്ചിത്ര അക്കാദമി

കൊല്ലത്തും കോഴിക്കോടുമാണ് ശില്പശാല സംഘടിപ്പിക്കുക

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കൊല്ലത്ത് മെയ് 23, 24, 25 തീയതികളിലും കോഴിക്കോട്ട് മെയ് 27,28,29 തീയതികളിലുമാണ് ക്യാമ്പ് നടക്കുക. ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പില്‍ 8,9,10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പ് എഴുതി അയയ്ക്കുന്ന 60 പേര്‍ക്കാണ് ഓരോ ക്യാമ്പിലും പ്രവേശനം നല്‍കുക. മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതി സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 17നകം ലഭിക്കത്തക്കവിധം അയയ്ക്കണം.

Also read: Mammootty | ഇനി പൊളിക്കും; മമ്മുക്ക എത്തി, കൊച്ചിയിലെ കഫെയിൽ ‘ബസൂക്ക’ ചിത്രീകരണം

പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ആസ്വാദനക്കുറിപ്പിനോടൊപ്പമുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കോഴിക്കോട്ടും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊല്ലത്തുമുള്ള ക്യാമ്പുകളില്‍ ആയിരിക്കും പ്രവേശനം നല്‍കുക.

First published:

Tags: Chalachitra Academy, Kerala state chalachitra academy, Summer vacation