• HOME
  • »
  • NEWS
  • »
  • film
  • »
  • Vidya Sagar | വിദ്യാ സാഗറിൻ്റെ സംഗീതത്തിന് കാൽ നൂറ്റാണ്ട്; കൊച്ചിയിൽ ആഘോഷരാവൊരുങ്ങുന്നു

Vidya Sagar | വിദ്യാ സാഗറിൻ്റെ സംഗീതത്തിന് കാൽ നൂറ്റാണ്ട്; കൊച്ചിയിൽ ആഘോഷരാവൊരുങ്ങുന്നു

മെയ്‌ മാസം 13ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംഗീതാസ്വാദകർക്കും പങ്കെടുക്കാം

വിദ്യ സാഗർ

വിദ്യ സാഗർ

  • Share this:

    വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം. തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ സ്വാധീനിച്ച ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ ‘മെലഡി കിംഗ്’.

    തൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കൺസർട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗർ. കൊക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈൻസും ചേർന്നാണ് കേരളത്തിൽ ഇതിന് വേദി ഒരുക്കുന്നത്. മെയ്‌ മാസം 13ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. വിദ്യാ സാഗർ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികൾക്ക് ഒരുങ്ങുന്നത്. അതും ആദ്യമായാണ് കേരളത്തിൽ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു.

    നമ്മളെ എല്ലാവരെയും കൊതിപ്പിച്ച സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതൽ വിവരങ്ങൾക്ക് https://insider.in/the-name-is-vidyasagar-live-in-concert-cochin-may13-2023/event എന്ന വെബ് സൈറ്റിലൂടെ അറിയാം.

    Published by:user_57
    First published: