Kushi trailer | റോജയിൽ നിന്നും അടർത്തിയെടുത്തത് പോലുള്ള ഫ്രയിമുകളിൽ പ്രണയിച്ച് സമാന്തയും വിജയ് ദേവരക്കൊണ്ടയും; ഖുഷി ട്രെയ്‌ലർ

Last Updated:

സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും

ഖുഷി
ഖുഷി
ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമായ ഖുഷി (Kushi) 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പുറത്തിറക്കി. പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. മഹാനടിയ്ക്കു ശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും ഖുഷിയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
പുറത്തുവന്ന പോസ്റ്ററിലും ഗാനരംഗങ്ങളിലും മറ്റും വിജയ് ദേവരകൊണ്ടയും സമാന്തയും തമ്മിലുള്ള മികവുറ്റ കെമിസ്ട്രിയാണ് കാണാന്‍ സാധിക്കുക. അവരുടെ താരമൂല്യം, മിന്നുന്ന പ്രകടനങ്ങള്‍, ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന കഥാപശ്ചാത്തലം തുടങ്ങിയവ പ്രേക്ഷകരെ പ്രണയസാഗരത്തില്‍ നീരാടിക്കാന്‍ ഉതകുന്നതാണ്. സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി എന്നാണ് പ്രതീക്ഷ.
advertisement
സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും.
അഭിനേതാക്കൾ: വിജയ് ദേവരകൊണ്ട, സാമന്ത, ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവർ.
advertisement
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്; കല: ഉത്തര കുമാർ, ചന്ദ്രിക; സംഘട്ടനം: പീറ്റർ ഹെയ്ൻ, രചനാസഹായം : നരേഷ് ബാബു പി., പിആര്‍ഒ: GSK മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവീൺ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, ഡിഐ- സൗണ്ട് മിക്‌സ്- അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്, സിഇഒ: ചെറി, ഛായാഗ്രഹണം: ജി. മുരളി, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി
advertisement
കഥ, തിരക്കഥ, സംവിധാനം : ശിവ നിർവാണ.
Summary: Kushi, a movie marking the reunion of Samantha Ruth Prabhu and Vijay Deverakonda is set to hit big screens on September 1. Trailer of the film got released in a grand ceremony held the other day. The picturesque locales resemble the frames of celebrated movie Roja
മലയാളം വാർത്തകൾ/ വാർത്ത/Film/
Kushi trailer | റോജയിൽ നിന്നും അടർത്തിയെടുത്തത് പോലുള്ള ഫ്രയിമുകളിൽ പ്രണയിച്ച് സമാന്തയും വിജയ് ദേവരക്കൊണ്ടയും; ഖുഷി ട്രെയ്‌ലർ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement