നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നീയില്ലാ നേരം; ടൊവിനോ ചിത്രം ലൂക്കയിലെ ഗാനത്തിന്റെ സിഗ്നേച്ചർ വേർഷൻ പുറത്ത്

  നീയില്ലാ നേരം; ടൊവിനോ ചിത്രം ലൂക്കയിലെ ഗാനത്തിന്റെ സിഗ്നേച്ചർ വേർഷൻ പുറത്ത്

  Listen to Neeyilla Neram ft. from Luca | നീയില്ലാ നേരം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സിഗ്നേച്ചർ വേർഷനാണ് ഇപ്പോൾ യൂട്യൂബിൽ കാണാവുന്നത്

  ലൂക്കയിൽ അഹാനയും ടൊവിനോയും

  ലൂക്കയിൽ അഹാനയും ടൊവിനോയും

  • Share this:
   പ്രണയാതുരമായ ഒരു പിടി ഗാനങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായ ലൂക്കയിലെ അടുത്ത ഗാനം പുറത്തിറങ്ങി. നീയില്ലാ നേരം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സിഗ്നേച്ചർ വേർഷനാണ് ഇപ്പോൾ യൂട്യൂബിൽ കാണാവുന്നത്. സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പാണ് വിഡിയോയിൽ. ജൂൺ 28ന് ചിത്രം റിലീസ് ആവും. സംവിധായകൻ അരുൺ ബോസ്.   സ്റ്റോറീസ് ആൻഡ് തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

   ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വിതരണം സെഞ്ച്വറി ഫിലിംസ്.

   First published: