'മനമറിയുന്നോള്, ഇവളാ കെട്ട്യോള്', പാട്ടിലെ വരികളുമായി പൊറിഞ്ചു മറിയം ജോസ്
Last Updated:
Lyrical song from Porinju Mariyam Jose | ഗാനം ആലപിക്കുന്നത് വിജയ് യേശുദാസ്, സച്ചിൻ രാജ് എന്നിവർ ചേർന്നാണ്
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 'മനമറിയുന്നോള്, ഇവളാ കെട്ട്യോള്' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് വിജയ് യേശുദാസ്, സച്ചിൻ രാജ് എന്നിവർ ചേർന്നാണ്. സംഗീതം ജേക്സ് ബിജോയ്. ലൈല ഓ ലൈലക്ക് ശേഷം വരുന്ന ഈ ജോഷി ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗാനം നടൻ ടൊവിനോ തോമസിന്റെ പേജ് വഴി പുറത്തിറങ്ങി.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ലൂസിഫറാണ് നൈല ഉഷയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2019 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മനമറിയുന്നോള്, ഇവളാ കെട്ട്യോള്', പാട്ടിലെ വരികളുമായി പൊറിഞ്ചു മറിയം ജോസ്







