മോഹൻലാൽ (Mohanlal) – ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ (Malaikottai Valiban) പ്രധാന ചിത്രീകരണം പൂർത്തീകരിച്ചു. രാജസ്ഥാൻ ഉൾപ്പെടെയുള്ള ദുർഘടമായ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിംഗ്. പ്രയാസമേറിയതും, ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമയ്ക്കായി വേണ്ടിവന്നത് എന്ന് പാക്ക് അപ്പ് വേളയിൽ സംവിധായകൻ തന്റെ ക്രൂവിനോടായി പറഞ്ഞു. എല്ലാ വിഭാഗങ്ങളും ഒത്തുചേർന്നാണ് ഷെഡ്യൂൾ പൂർത്തിയാക്കാൻ കഴിഞ്ഞത് എന്ന് ലിജോ.
ഇനി ചെന്നൈയിൽ ചില ഭാഗങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്.
Also read: മണലിൽ ഒളിഞ്ഞുകിടന്നത് ‘മലൈകോട്ടൈ വാലിബൻ’; മോഹൻലാൽ, എൽ.ജെ.പി. ചിത്രത്തിന് പേരായി
മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിനിമയാണിത്. ഒരു ഗുസ്തി താരമായാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.