ഒരു ദിവസം മുഴുവൻ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മോഹൻലാൽ (Mohanlal), ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രത്തിന് പേരായി. മണല്തരികളിൽ നിന്നും മെല്ലെ വകഞ്ഞുമാറുന്ന തരത്തിലെ പോസ്റ്റുകൾ ചിത്രങ്ങളായി മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മലൈകോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിന് പേര്.
മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ സംവിധാനം ചെയ്തതിനു പിന്നാലെയാണ് ലിജോ മോഹൻലാലിനെ വച്ചൊരു സിനിമ എടുക്കുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ ഉടൻ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്.
advertisement
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഗുസ്തി താരമായാണ് മോഹൻലാൽ എത്തുന്നത് എന്നും ഈ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, മോഹൻലാൽ എലോണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൊവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയിരിക്കും എന്നായിരുന്നു പ്രഖ്യാപനം.
advertisement
2022 ഒക്ടോബർ മാസത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒരു ചിത്രം ഒരുങ്ങുന്ന വിവരം മോഹൻലാൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്.
I’m delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema – Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films.#LijoJosePellissery@shibu_babyjohnpic.twitter.com/d7XYnkYOzk
‘ജല്ലിക്കട്ട്’, ‘ചുരുളി’, ‘ഈ.മ.യൗ’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ പെല്ലിശ്ശേരി സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ ‘ജല്ലിക്കട്ട്’ ലോകമെമ്പാടും വ്യാപക പ്രശംസ നേടി. ഒരു വിദൂര മലയോര ഗ്രാമത്തിലെ അറവുശാലയിൽ നിന്ന് രക്ഷപ്പെടുന്ന കാളയെയും അതിനെ വേട്ടയാടുന്നതിനെയും കുറിച്ചായിരുന്നു കഥ. 2019-ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 24-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിമിലും ചിത്രം പ്രദർശിപ്പിച്ചു.
93-ാമത് ഓസ്‌കർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ഇത്, പക്ഷേ നോമിനേഷൻ ലഭിച്ചില്ല. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
advertisement
Summary: Mohanlal, Lijo Jose Pellissery movie titled Malaikottai Valiban