മലയാളത്തിൽ റൗഡി ബേബികൾ രണ്ട്, കണ്ട് നോക്ക്

ജീത്തു ജോസഫ് ചിത്രം Mr ആൻഡ് Ms റൗഡിയുടെ ട്രെയ്‌ലർ

news18india
Updated: January 26, 2019, 10:05 PM IST
മലയാളത്തിൽ റൗഡി ബേബികൾ രണ്ട്, കണ്ട് നോക്ക്
കാളിദാസും അപർണ്ണയും
  • Share this:
അവൻ ഒരു കരണം മറിഞ്ഞാൽ അവൾ രണ്ട് കരണം മറിയും. വിട്ടുവീഴ്ച എന്നത് ഡിക്ഷ്ണറിയിൽ ഇല്ലാത്ത യുവാവും, യുവതിയും. പോരെങ്കിൽ വെട്ടൊന്ന്, മുറി രണ്ട് സ്വഭാവം. ഇത്രയുമാണ് മിസ്റ്റർ റൗഡിയും, മിസ് റൗഡിയും നൽകുന്ന ആമുഖം. ഈ ആൺ റൗഡിയായി എത്തുന്നത് കാളിദാസ് ജയറാം, പെൺ റൗഡി അപർണ്ണ ബാലമുരളിയും. ചട്ടമ്പിത്തരത്തിനും ആൺ-പെൺ ഭേദമില്ലാത്ത, ലിംഗ സമത്വ കേരളത്തിന്റെ 'മാതൃക' സൃഷ്ടിക്കാൻ പുറപ്പെട്ട യുവതലമുറയെ പരിചയപ്പെടുത്തുകയാണ് ഏറ്റവും പുതിയ ജീത്തു ജോസഫ് ചിത്രം Mr ആൻഡ് Ms റൗഡിയുടെ ട്രെയ്‌ലർ.മമ്മി ആന്‍ഡ് മി , മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷം കാളിദാസ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണു Mr ആൻഡ് Ms റൗഡി. ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിൽ കാളിദാസ് നായക വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസാണ്. ജീത്തുവിന്റേതായി തമിഴിലെ കാർത്തി ചിത്രവും ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മി ചിത്രവുമുണ്ട്.

നവാഗതനായ അരുണ്‍ വിജയ് ആണ് സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തും. മറ്റ് അണിയറപ്രവര്‍ത്തകര്‍ ക്യാമറ- സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം- അനില്‍ ജോണ്‍സണ്‍, എഡിറ്റിംഗ്- അയൂബ് ഖാന്‍, കലാസംവിധാനം - സാബു റാവു.

First published: January 26, 2019, 10:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading