'അച്ഛനൊരു വാഴ വച്ചു' റിലീസ് ഉറപ്പിച്ചു; ചിത്രം ഓണത്തിന് വരും

Last Updated:

നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'

അച്ഛനൊരു വാഴ വെച്ചു
അച്ഛനൊരു വാഴ വെച്ചു
രസം കൂട്ടി ഒരു അടിപൊളി സദ്യയുണ്ണാൻ, ഒട്ടേറെ വിഭവങ്ങളുമായി പിള്ളേരും, വാഴവെച്ച അച്ഛനും ഈ ഓണത്തിനെത്തുകയാണ്. പാട്ടും കൂട്ടും ഫാമിലി ഫൈറ്റുമായി ഒരു ടോട്ടൽ എന്റർറ്റൈനർ. നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അച്ഛനൊരു വാഴ വെച്ചു’ (Achanoru Vazha Vachu).
മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നു.
എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു’ മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.
advertisement
പി. സുകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ് ജി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോബി, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം- ബിജിബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie ‘Achanoru Vazha Vachu’ has been hogging headlines for its weird name. The movie has now been scheduled for a release during Onam 2023
മലയാളം വാർത്തകൾ/ വാർത്ത/Film/
'അച്ഛനൊരു വാഴ വച്ചു' റിലീസ് ഉറപ്പിച്ചു; ചിത്രം ഓണത്തിന് വരും
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement