സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ്.' മെയ് റിലീസ്; തിയതി പ്രഖ്യാപിച്ചു
- Published by:user_57
- news18-malayalam
Last Updated:
സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുക
മലയാള ചിത്രം ‘എഗൈൻ ജി.പി.എസ്’ മെയ് 26ന് റിലീസിന് ചെയ്യും. പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നു. സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുക. കൂടാതെ ചിത്രത്തിൽ
അജീഷ് കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ് വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ് സ്വാമിനാഥൻ എന്നിവരാണ്.
advertisement
സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി., ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാം രാമചന്ദ്രൻ, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, വസ്ത്രലങ്കാരം: അൻവർ, സ്പോട് എഡിറ്റർ: നിധിൻ സുരേഷ്, പ്രൊജക്റ്റ് ഡിസൈനർ: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷൻ മാനേജർ: സുരേഷ് പണ്ടാരി, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: സന്ദീപ് പി.എസ്., ആർ.സെഡ്. ഡിസൈൻ കെകെഎം, സ്റ്റിൽസ്: ഷാനി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 18, 2023 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ്.' മെയ് റിലീസ്; തിയതി പ്രഖ്യാപിച്ചു