Anuragam movie | ഗൗതം മേനോനും ഷീലയും അഭിനയിക്കുന്നു; മലയാള ചിത്രം 'അനുരാഗം' ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
Malayalam movie Anuragam starts rolling | ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ചിത്രം
പ്രണയത്തിന് കാലമോ, പ്രായമോ തടസ്സമല്ല. മനസ്സുകൾക്ക് യോജിക്കാൻ ഏതു കാലത്തിലും, ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. ഇവിടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് 'അനുരാഗം' (Anuragam movie) എന്ന ചിത്രം. ഈ മൂന്ന് പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളും തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ. ചിത്രം ഷഹാദ് സംവിധാനം ചെയ്യുന്നു. ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് സംവിധായകൻ ഷഹാദ് പറഞ്ഞു.
'ക്യൂൻ' എന്ന ചിത്രത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയ 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ അശ്വിൻ ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മിനാഥ് സത്യം സിനിമാസ്ന്റെ ബാനറിൽ എൻ. സുധീഷും, പ്രേമചന്ദ്രൻ എ.ജി.യും ചേർന്നാണ് നിർമ്മാണം. ചിത്രീകരണം ഏപ്രിൽ നാല് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
അശ്വിൻ ജോസ്, 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ, മൂസി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. കൊച്ചി മറൈൻ ഡ്രൈവായിരുന്നു ലൊക്കേഷൻ
advertisement
ഗൗതം മേനോനും ഷീലയും
മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീല ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ഗൗതം മേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജോണി ആൻ്റണി, ലെന, ദുർഗ്ഗ കൃഷ്ണ, ജാഫർ ഇടുക്കി, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത പ്രാധാന്യമേറിയ ചിത്രത്തിലെ ഗാനങ്ങൾ രച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതം- ജോയൽ ജോൺസ്.
തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപിയാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
advertisement
എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- അമൽ ചന്ദ്ര, കോസ്റ്റ്യും ഡിസൈൻ - സുജിത് സി.എസ്., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രവീഷ് നാഥ്, അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ സി.ബേബി, പ്രൊജക്റ്റ് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി, ഫോട്ടോ - ഡോണി സിറിൾ.
Summary: Malayalam movie Anuragam starts rolling in Kochi. Aswin Jose, who shot to fame through the song Nenjinakathu Lalettan plays the protagonist. The film has some surprise elements for the viewers. Director Gautham Menon and yesteryear heroine Sheela appear in special roles. The movie works on an engaging comedy- family trope. Scene one was shot with Aswin Jose, 96 fame Gouri Kishan and others
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 04, 2022 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anuragam movie | ഗൗതം മേനോനും ഷീലയും അഭിനയിക്കുന്നു; മലയാള ചിത്രം 'അനുരാഗം' ആരംഭിച്ചു







