'മേപ്പടിയാൻ' സംവിധായകൻ വിഷ്ണു മോഹന്റെ ചിത്രത്തിൽ ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ

Last Updated:

ചിത്രത്തിൽ ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്നു

ബിജു മേനോൻ, വിനു മോഹൻ, നിഖില വിമൽ
ബിജു മേനോൻ, വിനു മോഹൻ, നിഖില വിമൽ
‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. പൂജ ജൂലൈ മാസം പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ച് നടക്കുന്നു.
പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ  ബാനറുകളിൽ ജോമോൻ ടി. ജോണും, ഷമീർ മുഹമ്മദും, വിഷ്ണു മോഹനും ചേർന്നാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം.
വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് നിർമ്മിച്ചത്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രമാണിത്. 2022 മാർച്ച് മാസത്തിൽ, ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയിൽ (Bengaluru International Film Festival) തിളക്കമാർന്ന അംഗീകാരം നേടിയ ചിത്രമായിരുന്നു ഇത്.
advertisement
കുടുംബ ചിത്രം എന്ന ലേബലിൽ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ അവസാനിക്കുന്ന സിനിമയാണ് ‘മേപ്പടിയാൻ’. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീർത്തും അപ്രതീക്ഷിതമായി നിർമ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 100ഓളം ചിത്രങ്ങളെ മറികടന്നാണ് ‘മേപ്പടിയാൻ’ ബെംഗളൂരു മേളയിൽ ഈ അംഗീകാരത്തിന് അർഹമായത്. ദുബായ് എക്‌സ്‌പോ 2020-ലും (Dubai Expo 2020) സിനിമ പ്രദർശിപ്പിച്ചു.
Summary: Malayalam movie directed by Vishnu Mohan has Biju Menon, Nikhila Vimal and Vinu Mohan on board
മലയാളം വാർത്തകൾ/ വാർത്ത/Film/
'മേപ്പടിയാൻ' സംവിധായകൻ വിഷ്ണു മോഹന്റെ ചിത്രത്തിൽ ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement