Maharani | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് ചിത്രം 'മഹാറാണി' തിയേറ്ററുകളിലേക്ക്

Last Updated:

ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി

മഹാറാണി
മഹാറാണി
യുവതാരങ്ങളായ റോഷൻ മാത്യു (Roshan Mathew), ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബാലു വർഗ്ഗീസ് (Balu Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ (Maharani). ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും.  എസ്.ബി. ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷയാണ് സഹ നിർമ്മാതാവ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത.
Also read: ‘ചാവേറു’കളായി കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും; ടിനു പാപ്പച്ചന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്
ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ.
advertisement
കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌; അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ. – പി. ശിവപ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ. രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.
advertisement
Summary: Roshan Mathew, Shine Tom Chacko and Balu Varghese act in the new Malayalam movie Maharani. The G. Marthandan directorial is slated for a theatre release soon
മലയാളം വാർത്തകൾ/ വാർത്ത/Film/
Maharani | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് ചിത്രം 'മഹാറാണി' തിയേറ്ററുകളിലേക്ക്
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement