ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായി
പോലീസ് ഡേ. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സദാനന്ദ സിനിമാസിൻ്റെ ബാനറിൽ
സജു വൈദ്യാർ നിർമ്മിക്കുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകൾ മാർച്ച് 17 വെള്ളിയാഴ്ച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നടന്നു. തികച്ചും ലളിതമായ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ ഭദ്രദീപം തെളിയിച്ചു.
ചടങ്ങിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്തു. ഒരുയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മനോജ് ഐ.ജി.യുടേതാണ് തിരക്കഥ. ഡിനു മോഹൻ്റേതാണു സംഗീതം. ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്., എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്, മേക്കപ്പ് – ഷാമി, കോ-പ്രൊഡ്യൂസേർസ് – സുകുമാർ ജി. ഷാജികുമാർ, എം. അബ്ദുൾ നാസർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്,
പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കുടപ്പനക്കുന്ന്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – അനു പള്ളിച്ചൽ. മാർച്ച് 21 മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.