വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘താനാരാ’ എന്ന് പേര്. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് നായകനാകുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ഈ ചിത്രം പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.
View this post on Instagram
പാലാ, എറണാകുളം, ഗോവ എന്നിവടങ്ങളിലായി അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി. സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിബാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സംഗീതം ഒരുക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ.
കെ.ആർ. ജയകുമാർ, ബിജു എം.പി. എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കോ ഡയറക്ടർ: ഋഷി ഹരിദാസ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam cinema 2023, Shine Tom Chacko, Vishnu unnikrishnan