പേളിഷ് വിവാഹ സത്ക്കാരത്തിൽ ബിലാൽ ലുക്കിൽ തിളങ്ങി മമ്മുക്ക

Last Updated:

Mammootty flaunts Bilal look in Pearlish wedding reception | ആദ്യമായാണ് ബിലാലിലെ കഥാപാത്രത്തിന്റെ രൂപത്തിൽ മമ്മൂട്ടി ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്

പേളി മാണി-ശ്രീനിഷ് അരവിന്ദ് വിവാഹ സത്ക്കാരത്തിൽ ബിലാൽ ലുക്കിൽ നടൻ മമ്മൂട്ടി. ആദ്യമായാണ് ബിലാലിലെ കഥാപാത്രത്തിന്റെ രൂപത്തിൽ മമ്മൂട്ടി ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയബദ്ധരായ പേളി മാണിയും ശ്രീനിഷ് അരവിന്ദും കൊച്ചി ചൊവ്വര പള്ളിയിൽ വച്ച് വിവാഹിതരായത്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹ സൽക്കാരം. മലയാള സിനിമയിലെ പല പ്രമുഖരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.
ഇന്നലെ കഴിഞ്ഞത് ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള വിവാഹ ചടങ്ങായിരുന്നു. ഇനി മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള പേളിഷ് വിവാഹം നടക്കും. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും പുറത്തിറക്കിയിരുന്നു.
advertisement
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാൽ. വരത്തനും ട്രാൻസിനും ശേഷം അമൽ നീരദ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണിത്. ആദ്യം ഈ ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചെത്തും എന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ശേഷം ദുൽഖർ ചിത്രത്തിന്റെ ഭാഗമാവില്ല എന്ന വിശദീകരണം ഉണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Film/
പേളിഷ് വിവാഹ സത്ക്കാരത്തിൽ ബിലാൽ ലുക്കിൽ തിളങ്ങി മമ്മുക്ക
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement