മമ്മൂട്ടിയുടെ 'മാമാങ്കം' റിലീസ് മാറ്റിവച്ചു
Last Updated:
Mammootty movie Mamankam gets a new release date | പുതിയ തിയതി ഡിസംബറിൽ
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് മാറ്റി. നവംബർ 21ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് അപ്രതീക്ഷിതമായി ഡിസംബർ 12ലേക്ക് മാറ്റുകയായിരുന്നു എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ തമിഴ് ട്രെയിലർ ഇന്ന് പുറത്തിറങ്ങി. മലയാളം ട്രെയ്‌ലർ യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.
രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2019 6:50 PM IST