ഇന്റർഫേസ് /വാർത്ത /Film / Manju Warrier | മഞ്ജു വാര്യർ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി

Manju Warrier | മഞ്ജു വാര്യർ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി

മഞ്ജു വാര്യർ, ഫൂട്ടേജ് പോസ്റ്റർ

മഞ്ജു വാര്യർ, ഫൂട്ടേജ് പോസ്റ്റർ

'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also read: Manju Warrier | ‘അഞ്ചാം പാതിരാ’ എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം; നായിക മഞ്ജു വാര്യർ

എഡിറ്റര്‍- സൈജു ശ്രീധരന്‍, ഛായാഗ്രഹണം- ശരത് ജോര്‍ജ് ബെന്നി, പോസ്റ്റര്‍ ഡിസൈന്‍- കൊക്കാച്ചി, ശ്രീഹരി ശിവ, കളറിസ്റ്റ്- രമേഷ് സി.പി., സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി.എഫ്.എക്‌സ്. – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- കിഷോര്‍ പുറക്കാട്ടിരി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് പി. സലിം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രോജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, പി ആർ ഒ- എ.എസ്. ദിനേശ്.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

First published:

Tags: Malayalam cinema 2023, Manju warrier, Manju Warrier film