തമിഴകത്ത് നിന്നും മലയാള സിനിമയെടുക്കാൻ നിർമ്മാതാക്കൾ; ഐ.സി.യുവുമായി മിനി സ്റ്റുഡിയോ
- Published by:user_57
- news18-malayalam
Last Updated:
ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു
തമിഴകത്തെ മിനി സ്റ്റുഡിയോ (Mini Studio) മലയാളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന 'ഐ.സി.യു.' (ICU movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു. ബിബിൻ ജോർജ് നായകനായി ജോർജ്ജ് വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ സി യു'. ഉറിയടി- 2 എന്ന തമിഴ് സിനിമയിലൂടെ എത്തിയ വിസ്മയ നായികയാവുന്നു.
ബാബുരാജ്, ശ്രീകാന്ത് മുരളി, വിനോദ് കുമാർ, ജെയിൻ പോൾ, നവാസ് വള്ളിക്കുന്ന്, മനോജ് പറവൂർ, ഹരീഷ്, മീര വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ലോകനാഥൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സി.പി. സന്തോഷ് കുമാർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകരുന്നു.
എഡിറ്റർ- ലിജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജെയിൻ പോൾ
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു എസ്. സുശീലൻ, ആർട്ട്- എം ബാവ, കോസ്റ്റ്യും ഡിസൈനർ- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജി സുകുമാർ, സംഘട്ടനം- മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ.
advertisement
മിനി സ്റ്റുഡിയോയുടെ വിശാൽ-ആര്യ കൂട്ട്കെട്ടിലെ ബിഗ് ബഡ്ജറ്റ് സിനിമ 'എനിമി' ദീപാവലി റിലീസാണ്. ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മിനി സ്റ്റുഡിയോയുടെ പുതിയ ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ.
ബിഗ് ബഡ്‌ജറ്റിൽ മലയാളത്തിൽ മിനിസ്റ്റുഡിയോ അടുത്ത വർഷം തുടക്കത്തിൽ നിർമ്മിക്കുന്ന ചിത്രം റാഫി സ്ക്രിപ്റ്റ് എഴുതി, ദിലീപ് നായകനാവുന്ന ചിത്രം നവാഗതനായ സജി സുകുമാർ സംവിധാനം ചെയ്യുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: മീര ജൂലിയറ്റ് ആവും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു
advertisement
നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലെത്തുന്ന ചിത്രത്തിന് വിജയദശമി നാളിൽ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.
"വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
advertisement
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്," സത്യൻ അന്തിക്കാട് കുറിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2021 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തമിഴകത്ത് നിന്നും മലയാള സിനിമയെടുക്കാൻ നിർമ്മാതാക്കൾ; ഐ.സി.യുവുമായി മിനി സ്റ്റുഡിയോ