'മിന്നൽ മുരളി' വിത്ത് യുവി; യുവരാജ് സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോയും ബേസിലും

Last Updated:

ടൊവിനോയുടെയും ബേസിലിന്റെയും പുതിയ ചിത്രമായ മിന്നൽ മുരളിയുടെ പ്രോമോ ഷൂട്ടിങ്ങിനിടയിൽ മുംബൈയിൽ വെച്ചാണ് ഇരുവരും യുവരാജിനെ കണ്ടുമുട്ടിയത്.

Image: (Facebook Tovino Thomas , Basil Joseph)
Image: (Facebook Tovino Thomas , Basil Joseph)
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറും മുൻ ഓൾ റൗണ്ടറുമായ യുവരാജ് സിങ്ങുമൊത്തുള്ള (Yuvraj Singh) ആരാധകരുമായി പങ്കുവെച്ച് ടോവിനോ തോമസും (Tovino Thomas) ബേസിൽ ജോസഫും (Basil Joseph). യുവിയെ നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചത്. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ടോവിനോ കുറിച്ചത്.
ടൊവിനോയുടെയും ബേസിലിന്റെയും പുതിയ ചിത്രമായ മിന്നൽ മുരളിയുടെ (Minnal Murali) പ്രോമോ ഷൂട്ടിങ്ങിനിടയിൽ മുംബൈയിൽ വെച്ചാണ് ഇരുവരും യുവരാജിനെ കണ്ടുമുട്ടിയത്. തുടർന്നാണ് യുവിക്കൊപ്പമുള്ള ചിത്രം ഇരുവരും അവരുടെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
advertisement
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. 'മിന്നൽ മുരളിക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രമോഷനാണ് ഇതെന്നും', അടുത്ത ചിത്രത്തിൽ യുവിയും കൂടിയുണ്ടേൽ പൊളിക്കും' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
advertisement
Also read- Minnal Murali | 'നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?' 'മിന്നല്‍ മുരളി' ട്രെയിലര്‍ പുറത്തിറങ്ങി
ഗോദയ്ക്ക് ശേഷം ടോവിനോയും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമായ മിന്നൽ മുരളി ഡിസംബറിൽ പ്രദർശനത്തിന് എത്തുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും സ്റ്റില്ലുകൾക്കും ട്രെയിലറിനും ടൈറ്റിൽ സോങ്ങിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
Also read- Minnal Murali | 'തീ മിന്നല്‍ തിളങ്ങി, കാറ്റും കോളും തുടങ്ങി'; മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഴിവുകളുള്ള കഥാപ്രത്രമായി വേഷമിടുന്നത് ടോവിനോയാണ്. ഇതുവരെ ഇറക്കിയ മൂന്ന് ചിത്രങ്ങളും വലിയ വിജയങ്ങളാക്കിയ ബേസിൽ വീണ്ടും സംവിധായകാനായെത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷകളും ഉയരെയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ സിനിമ ലേബലിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ (Netflix) ചിത്രം പ്രദർശനത്തിനെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Movies/
'മിന്നൽ മുരളി' വിത്ത് യുവി; യുവരാജ് സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോയും ബേസിലും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement