നടരാജനോ, ഗജവീരനോ….? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ നടൻ മോഹൻലാലിന് അപൂർവ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ്. ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ. മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം.
Also read: ‘ഉയരെ’ ടീം മൂന്നാമതും; ബോബി സഞ്ജയ് – മനു അശോകൻ ചിത്രം ‘ഹാ യൗവനമേ’
മോഹൻലാലിന്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ. ഗാനം ആലപിച്ചതും ശ്രീവൽസൻ ജെ. മേനോൻ ആണ്. കൂനത്തറ തോൽപ്പാവക്കൂത്ത് സംഘത്തിലെ കെ. വിശ്വനാഥ പുലവരും വിപിൻ വിശ്വനാഥ പുലവരും ചേർന്നാണ് കൂത്ത് ഒരുക്കിയത്.
ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്. തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിർമ്മാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സിന്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.
Summary: Mohanlal gets a befitting tribute in shadow puppetry. The song composed and sung by Sreevalsan J Menon has custom made shadow puppetry arranged for Mohanlal
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.