Antony Movie | മാസ്സ് അല്ല, മാസ്സ് കാ ബാപ്പ്; ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
വമ്പൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ജോജു കയ്യടികൾ വാരികൂട്ടും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു
വെറുതേ അങ്ങുകേറി മാസ് എന്ന് വിളിച്ചാൽ മതിയാകില്ല. ഇത് അവിടം കൊണ്ടൊന്നും തീരില്ല. ആന്റണിയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും അങ്ങനെയാണ്. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. വമ്പൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ജോജു കയ്യടികൾ വാരികൂട്ടും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിനായി ജോജു തടി കുറച്ചത് വെറുതെയല്ല എന്ന് ബോധ്യപ്പെട്ടുവെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയ.
ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്.
advertisement
ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ചിത്രമായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ്ജ് എത്തിയത്. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയുണ്ട്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി. ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ്, സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി.ആർ.ഒ. – ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യുഷൻ – അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്.
advertisement
Summary: A very intriguing motion poster released for Joju George, Joshiy movie Antony got released. Kalyani Priyadarshan is playing lady lead along with Nyla Usha. Check out the video here
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 09, 2023 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Antony Movie | മാസ്സ് അല്ല, മാസ്സ് കാ ബാപ്പ്; ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്റർ