Nayakan Prithvi | പ്രതിഫലം ഇല്ലാതെ അഭിനേതാക്കളും അണിയറക്കാരും; വേറിട്ട വഴിയിലൂടെ മലയാള ചിത്രം 'നായകൻ പ്രിഥ്വി'
- Published by:user_57
- news18-malayalam
Last Updated:
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും, വൻകിട പദ്ധതികളുടെ മറവിൽ നിസ്സഹായരായിത്തീരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ചിത്രം പറയുന്നത്
ഒരു ചെറിയ ബജറ്റ് ചിത്രം എന്ന കണക്കിൽ പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഏതാനും കോടികൾ കൊണ്ട് പൂർത്തിയാക്കിയ സിനിമ എന്നാകും വയ്പ്പ്. എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ലക്ഷങ്ങൾ ചിലവാക്കി ചെയ്ത ചിത്രം റിലീസ് ചെയ്യാൻ തയാറെടുക്കുന്നു, മലയാളത്തിൽ. മെയ് മാസത്തിലാണ് ‘നായകൻ പ്രിഥ്വി’ എന്ന സിനിമയുടെ പ്രദർശനം ആരംഭിക്കുക. ക്രൗഡ് ഫണ്ടിംഗ് വഴി സ്വരൂപിച്ച പണം കൊണ്ടുള്ള ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിലോ പിന്നിലോ ഉള്ളവർ പ്രതിഫലം പറ്റാതെയാണ് വളരെ ചുരുങ്ങിയ ബജറ്റിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പ്രസാദ് ജി. എഡ്വേർഡ് ആണ് സംവിധായകനും കഥാകൃത്തും.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും, വൻകിട പദ്ധതികളുടെ മറവിൽ നിസ്സഹായരായിത്തീരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ചിത്രം പറയുന്നത്. മലയോര ഹൈവേ പദ്ധതിയുമായി കുയുലുമാലയിലെത്തുന്ന സ്പെഷ്യൽ തഹസീൽദാർ രതീഷാണ് കഥയിലെ കേന്ദ്രബിന്ദു. പദ്ധതിക്കെതിരെ ശക്തമായ സമരം നടക്കുന്ന സ്ഥലം. സമരം നിർത്താനായി സമരസമിതി നേതാവിനെ കാണാൻ വീട്ടിൽ എത്തുന്നു. അപ്രതീക്ഷിതമായി അവിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ‘നായകൻ പ്രിഥ്വി’.
Also read: Pookkaalam trailer | രസം നിറഞ്ഞ വാർദ്ധക്യപുരാണം; ‘പൂക്കാലം’ തിയേറ്ററുകളിലേക്ക്, ട്രെയ്ലർ കാണാം
advertisement
വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ശ്രീകുമാർ ആർ. നായർ, അഞ്ജലി പി. കുമാർ, പ്രിയ ബാലൻ, പ്രണവ് മോഹൻ, സുകന്യ ഹരിദാസൻ, നിതിനാ, പിനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ബിജു പൊഴിയൂർ, ഷൈജു തുടങ്ങിയവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അരുൺ ടി. ശശി, സംഗീത സംവിധാനം- സതീഷ് രാമചന്ദ്രൻ, ഗാനങ്ങൾ- ബി.ടി. അനിൽകുമാർ, ചിത്രസംയോജനം- ആര്യൻ ജെ., ചീഫ് അസോസിയേറ്റ്- സന്ദീപ് അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ- ഷിജി വെമ്പായം, ഗ്രീഷ്മ മുരളി, പശ്ചാത്തല സംഗീതം- വിശ്വജിത്ത് സി.ടി., ചമയം- സന്തോഷ് വെൺപകൽ, കല- സനൽ ഗോപിനാഥ്, മനോജ് ഗ്രീൻവുഡ്, നിശ്ചലഛായാഗ്രഹണം- ആഷിശ് പുതുപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ഹസ്മീർ നേമം.
advertisement
Summary: Nayakan Prithvi is a crowdfunded movie in Malayalam, where actors and crew members did not accept any remuneration
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 07, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Nayakan Prithvi | പ്രതിഫലം ഇല്ലാതെ അഭിനേതാക്കളും അണിയറക്കാരും; വേറിട്ട വഴിയിലൂടെ മലയാള ചിത്രം 'നായകൻ പ്രിഥ്വി'


