നിരഞ്ജ് രാജു ചിത്രം 'അച്ഛനൊരു വാഴ വെച്ചു' തിയേറ്ററിൽ; പ്രധാനവേഷങ്ങളിൽ ആരെല്ലാം?
- Published by:user_57
- news18-malayalam
Last Updated:
എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് 'അച്ഛനൊരു വാഴ വെച്ചു'
നിരഞ്ജ് രാജു (Niranj Raju), എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ (Achanoru Vazha Vachu) ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. E4 എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നു.
എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറായ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു.
Also read: അശോകന് പിന്നാലെ അരുണും; പിറന്നാൾ ദിനം അർജുൻ അശോകന് സമ്മാനമായി മാസ് ചിത്രം ‘ചാവേറിലെ’ ലുക്ക്
മനു ഗോപാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
advertisement
കെ. ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ് ജി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോബി, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം- ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 26, 2023 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നിരഞ്ജ് രാജു ചിത്രം 'അച്ഛനൊരു വാഴ വെച്ചു' തിയേറ്ററിൽ; പ്രധാനവേഷങ്ങളിൽ ആരെല്ലാം?