ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈയില്‍’ ചെന്തമിഴില്‍ പുഷ്പം പോലെ ഡബ് ചെയ്ത് നിവിന്‍ പോളി (Nivin Pauly). ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. ബിഗ് ബജറ്റ് ചിത്രമായ വിടുതലൈയിൽ നായക വേഷം ചെയ്ത് കോമഡി മാത്രമല്ല ക്യാറക്ടര്‍ റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സൂരി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും ‘ഏഴ് കടല്‍ ഏഴ് മലൈയുടെ’ പ്രത്യേകതയാണ്.
പേരൻപിൽ പ്രധാന വേഷം അവതരിപ്പിച്ച അഞ്ജലിയാണ് ഈ ചിത്രത്തിലെ നായിക. പേരന്‍പിന് ശേഷം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ഈ ചിത്രത്തില്‍ വീണ്ടും റാമുമായി കൈകോര്‍ക്കുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിമ്പു നായകനായി എത്തിയ മാനാട് നിർമിച്ച സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്., കൊറിയോഗ്രഫി- സാന്‍ഡി, മേക്കപ്പ്- പട്ടണം റഷീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.